search

കരൂർ ദുരന്തത്തിൽ ബന്ധുക്കളെ വിളിച്ചുവരുത്തി വിജയ്‌യുടെ സഹായ വാഗ്ദാനം; കൂടിക്കാഴ്ച ഹോട്ടലിൽ, ടിവികെയിൽ അതൃപ്തി

deltin33 3 hour(s) ago views 876
  



ചെന്നൈ ∙ റോഡ് ഷോയ്ക്കിടെ കരൂരിൽ മരിച്ച 41 പേരുടെ ബന്ധുക്കളെ, ദുരന്തത്തിന് ഒരു മാസത്തിനു ശേഷം നേരിട്ടു കണ്ട ടിവികെ (തമിഴക വെട്രി കഴകം) നേതാവ് വിജയ് പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. കരൂർ സന്ദർശിക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെ മഹാബലിപുരത്തെ ഹോട്ടലിലാണു കൂടിക്കാഴ്ചയൊരുക്കിയത്. ഇരുന്നൂറിലേറെപ്പേർ ചടങ്ങിനെത്തിയിരുന്നു. പലരെയും തലേദിവസം തന്നെ ബസുകളിൽ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഓരോ കുടുംബത്തെയും ആശ്വസിപ്പിച്ച നടൻ, ചികിത്സാച്ചെലവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും തൊഴിൽ നൽകുമെന്നും ഉറപ്പു നൽകി.  

  • Also Read വെനസ്വേലൻ തീരത്ത് വീണ്ടും ബോംബർ വിമാനങ്ങൾ; യുഎസിന്റെ മൂന്നാമത്തെ ശക്തി പ്രകടനം   


വിജയ് ഇവർക്കു ചായ നൽകുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വകാര്യ പരിപാടിയായി നടത്തിയതിനാൽ പാർട്ടി ബാനറുകളും മറ്റും ഒഴിവാക്കി. നേരിട്ടു വേദിയിലെത്തിയ ചിലരെ അകത്തു പ്രവേശിക്കാൻ ടിവികെ പ്രവർത്തകർ അനുവദിക്കാത്തത് തർക്കത്തിനിടയാക്കി. രേഖകൾ പരിശോധിച്ച ശേഷമാണു കടത്തിവിട്ടത്. അതേസമയം, വിജയ്‌യുടെ ഈ നീക്കത്തിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിയുണ്ട്. ദുരിതബാധിതരെ നേരിൽ കാണാതെ അവരെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാർഥ നേതാവിനു ചേർന്ന പ്രവൃത്തിയല്ലെന്നാണ് ആക്ഷേപം. ദുരിതബാധിതരെ വിളിച്ചുവരുത്തിയത് രാഷ്ട്രീയ ആയുധമായി മറ്റു പാർട്ടികൾ ഉപയോഗിക്കുമെന്ന ആശങ്കയും പ്രവർത്തകർക്കുണ്ട്.

  • Also Read 50 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി, ഏറെയും യുവാക്കൾ; കാലിൽ ചങ്ങലയിട്ട് 25 മണിക്കൂർ വിമാനയാത്ര   


അതിനിടെ, ടിവികെ ജനറൽ സെക്രട്ടറി എൻ.ആനന്ദ്, ഡപ്യൂട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ.നിർമൽ കുമാർ എന്നിവർക്കു സിബിഐ നോട്ടിസ് അയച്ചു. ചോദ്യംചെയ്യലിന് ഇന്നു ഹാജരാകാനാണു നിർദേശം. അതേസമയം, മുൻകൂർ ജാമ്യം തേടി ഇരുവരും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ സിബിഐ അന്വേഷണം തുടങ്ങിയതിനെ തുടർന്നാണിത്. പ്രകോപനപരമായ ട്വീറ്റിനെ തുടർന്നു തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ടിവികെ നേതാവ് ആദവ് അർജുന സമർപ്പിച്ച ഹർജി നവംബർ 5നു പരിഗണിക്കാൻ മാറ്റി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി നേതാവ് സമർപ്പിച്ച ഹർജിയും തള്ളി.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Vijay Meets Karur Accident Victims\“ Families: He promised to cover medical and educational expenses for the victims\“ families. This gesture, however, has stirred internal dissent within TVK and raised political concerns.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469797