search

സഹോദരിമാരുടെ എഐ നിർമിത നഗ്നചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്മെയിൽ; 19 വയസ്സുകാരൻ ജീവനൊടുക്കി

LHC0088 5 hour(s) ago views 389
  



ഛണ്ഡിഗഡ് ∙ ഹരിയാനയിലെ ഫരീദാബാദിൽ സഹോദരിമാരുടെ എഐ നിർമിത അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യപ്പെട്ട 19 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. ഡിഎവി കോളജ് രണ്ടാം വർഷ വിദ്യാർഥിയായ രാഹുൽ ഭാരതിയാണ് മരിച്ചത്. രാഹുലിന്റെ ഫോൺ ഹാക്ക് ചെയ്ത് എഐ ഉപയോഗിച്ച് രാഹുലിന്റെയും സഹോദരിമാരുടെയും നഗ്ന ഫോട്ടോകളും വിഡിയോകളും ഉണ്ടാക്കുകയായിരുന്നു എന്നാണ് വിവരം.   

  • Also Read എഐ ഉപയോഗിച്ച് അശ്ലീല വിഡിയോ നിർമിച്ച് പ്രചരിപ്പിച്ചു; പരാതി നൽകി ചിരഞ്ജീവി   


സാഹിൽ എന്ന വ്യക്തി രാഹുലിന് അശ്ലീല ദൃശ്യങ്ങൾ അയച്ച് 20,000 രൂപ ആവശ്യപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. വാട്സാപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടുകളിൽ ഇരുവരും തമ്മിലുള്ള നിരവധി ഓഡിയോ, വിഡിയോ കോളുകളും ലഭിച്ചു. തന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെടുന്ന സാഹിൽ രാഹുലിന് ലൊക്കേഷനും അയച്ചു നൽകിയിരുന്നു.

  • Also Read വംശീയവിദ്വേഷം, യുകെയിൽ ഇന്ത്യൻ വംശജയെ ബലാത്സംഗം ചെയ്തു; അക്രമിയുടെ ദൃശ്യങ്ങൾ പുറത്ത്- വിഡിയോ   


അവസാന സംഭാഷണത്തിൽ, പണം നൽകിയില്ലെങ്കിൽ എല്ലാ ഫോട്ടോകളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുമെന്ന് സാഹിൽ ഭീഷണിപ്പെടുത്തി. ദുഃഖിതനായ രാഹുൽ ശനിയാഴ്ച രാത്രി 7 മണിയോടെ ചില ഗുളികകൾ കഴിച്ചു. നില വഷളായപ്പോൾ, കുടുംബം ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘‘എന്റെ പെൺമക്കളുടെ അശ്ലീല വിഡിയോകളും ഫോട്ടോകളും രാഹുലിന്റെ ഫോണിലേക്ക് ആരോ അയച്ചു. അവ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇത് രാഹുലിനെ വിഷമിപ്പിച്ചു. മാനസിക പീഡനം കാരണം രാഹുൽ വിഷം കഴിച്ചു. അവനെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുൽ അസ്വസ്ഥനായിരുന്നു. രാഹുൽ ഭക്ഷണം കഴിച്ചിരുന്നില്ല. പലപ്പോഴും മുറി അടച്ചിരിക്കുകയായിരുന്നുന്നു’’ –  പിതാവ് പറഞ്ഞു.  

  • Also Read ‘ലാലുവും നിതീഷുമെല്ലാം കുറേയായില്ലേ ഭരിക്കുന്നു’: അക്കൗണ്ടിലെത്തിയത് 10,000 രൂപ! ബിഹാറുകാർ കൂട്ടത്തോടെ നാട്ടിലേക്ക്: ഛ‍ഠ് പൂജ രക്ഷിക്കുമോ?   


രാഹുലിന്റെ കുടുംബം പറയുന്നതനുസരിച്ച്, നീരജ് ഭാരതി എന്ന മറ്റൊരാൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആത്മഹത്യ ചെയ്യുന്നതിനു മണിക്കൂറുകൾക്ക് മുൻപ് രാഹുലുമായി ഇയാൾ സംസാരിച്ചിരുന്നു. സംഭവത്തിൽ രാഹുലിന്റെ സഹോദരിയുടെ ഭർത്താവ് ഉൾപ്പെട്ടിട്ടുണ്ടെന്ന് രാഹുലിന്റെ അമ്മ പറയുന്നു. ഇയാളും ഒരു പെൺകുട്ടിയും ചേർന്നാണ് പദ്ധതി തയ്യാറാക്കിയതെന്നും ഇവർ പറയുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) English Summary:
AI Blackmail Tragedy Death: A 19-year-old boy committed suicide in Haryana\“s Faridabad after being blackmailed by showing AI-generated obscene pictures and videos of his sisters.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158531