search

സ്വകാര്യ ചിത്രങ്ങൾ പകർത്തി; ഗ്യാസ് സിലിൻഡർ കത്തിച്ച് കാമുകനെ കൊലപ്പെടുത്തി യുവതി, കൂട്ടുപ്രതി മുൻ കാമുകൻ

LHC0088 5 hour(s) ago views 229
  



ന്യൂഡൽഹി ∙ വടക്കൻ ഡൽഹിയിൽ തിമാർപുരിലെ അപ്പാർട്ട്‌മെന്‍റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുപിഎസ്‌സി ഉദ്യോഗാർഥിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ. തീപിടിത്തത്തെ തുടർന്നുള്ള മരണമെന്ന് ആദ്യം സംശയിച്ച കേസാണ് കൊലപാതകമെന്ന് തെളിഞ്ഞത്. രാംകേഷ് മീണ (32) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ മീണയുടെ ലീവ്-ഇൻ പങ്കാളിയായ അമൃത ചൗഹാൻ (21), അമൃതയുടെ മുൻ കാമുകൻ സുമിത് കശ്യപ്, ഇവരുടെ സുഹൃത്ത് സന്ദീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശികളാണ് ഇവർ. ബിഎസ്‌സി ഫൊറൻസിക് സയൻസ് വിദ്യാർഥിയാണ് അമൃത.  

  • Also Read ജയന്റെ ഫോണിലെ വിഡിയോകളും ചിത്രങ്ങളും നീക്കം ചെയ്ത നിലയിൽ; കഴുത്തിനു താഴെ മുറിവേറ്റ പാട്: ദുരൂഹത ?   


ഒക്ടോബർ ആറിനാണ്, തിമാർപുരിലെ ഗാന്ധി വിഹാറിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായത്. നാലാം നിലയിലെ ഫ്ലാറ്റിലാണ് മീണയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മീണയും അമൃതയും കഴിഞ്ഞ മേയ് മുതലാണ് ഒന്നിച്ചു താമസിക്കാൻ ആരംഭിച്ചത്. എന്നാൽ, തന്റെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും മീണ രഹസ്യമായി റെക്കോ‍ഡ് ചെയ്ത് ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളതായി അമൃത പിന്നീട് കണ്ടെത്തി. ഇവ ഡിലീറ്റ് ചെയ്യണമെന്ന് അമൃത പലതവണ ആവശ്യപ്പെട്ടിട്ടും മീണ ചെവിക്കൊണ്ടില്ല. ഇതേത്തുടർന്നാണ് മീണയെ കൊല്ലാൻ അമൃത പദ്ധതിയിട്ടത്.  

  • Also Read 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!   


ഇതിനായി മുൻ കാമുകൻ സുമിത്തിനെ അമൃത ബന്ധപ്പെടുകയായിരുന്നു. ഫൊറൻസിക് സയൻസിലുള്ള അമൃതയുടെ അറിവും പാചകവാതക വിതരണക്കാരനായ സുമിത്തിന്‍റെ വൈദഗ്ധ്യവും ഉപയോഗിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനു ശേഷം ഫ്ലാറ്റിനു തീയിട്ട് തീപിടിത്തം മൂലമുള്ള അപകടമരണമായി ചിത്രീകരിക്കാനായിരുന്നു ശ്രമം.  
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സുമിത്ത് സുഹൃത്ത് സന്ദീപിനെയും കൂട്ടി അപ്പാർട്ട്മെന്റിലെത്തിയാണ് കൊലപാതകം നടത്തിയത്. തീപിടിത്തത്തിലുണ്ടായ മരണമെന്ന് ആദ്യം കരുതിയെങ്കിലും ദുരൂഹത ആരോപിച്ച് മീണയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് സത്യം പുറത്തുവന്നത്. തീപിടിത്തമുണ്ടായ ദിവസം അപ്പാർട്ട്മെന്റിൽ രണ്ടുപേർ മുഖംമറച്ച് എത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. പുലർച്ചെ 2:57 ന്, അമൃതയും ഒരാളും പുറത്തേക്ക് പോകുന്നത് കണ്ടതിനു തൊട്ടുപിന്നാലെയാണ് അപ്പാർട്ട്‌മെന്‍റിൽ സ്ഫോടനം നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുമിത്ത് ഗ്യാസ് സിലിൻഡർ ഉപയോഗിച്ച് സ്ഫോടനം നടത്തിയതായി തെളിഞ്ഞു.  

രക്ഷപ്പെടുന്നതിന് മുൻപ്, സംശയം ഒഴിവാക്കാൻ ഇരുമ്പ് ഗേറ്റിലെ ഒരു ചെറിയ ദ്വാരത്തിലൂടെ ഫ്ലാറ്റ് അകത്തുനിന്ന് പൂട്ടി. തെളിവുകൾ നശിപ്പിക്കാനായി മീണയുടെ ഹാർഡ് ഡിസ്‌ക്, ലാപ്‌ടോപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവയും പ്രതികൾ കടത്തിക്കൊണ്ടുപോയി. ഫൊറൻസിക് സയൻസിലെ അമൃതയുടെ പശ്ചാത്തലവും ക്രൈം വെബ് സീരീസുകളോടുള്ള താൽപര്യവുമാണ് കൊലപാതകം ആസൂത്രണം ചെയ്യാനും തീപിടിത്തമാക്കി മാറ്റാനും സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.

(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിട്ടുള്ള ചിത്രം മലയാള മനോരമയുടേതല്ല. @ShoneeKapoor എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
UPSC aspirant Murder: UPSC aspirant murder Delhi: Ramkesh Meena\“s death, initially thought to be a fire accident, is now confirmed as a murder in Timarpur. His live-in partner Amrita Chauhan, along with her ex-boyfriend and a friend, have been arrested.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158531