ന്യൂഡൽഹി∙ നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു. ഗുവാഹത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. ഇരുവർക്കും നിസ്സാര പരുക്കേറ്റു. തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
Also Read വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; അക്രമിയെ വെട്ടിക്കൊന്ന് 18കാരി
രാത്രി ഭക്ഷണത്തിനു ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ, അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരനെയും ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Also Read ആരുടേതാണോ? എന്തിന് ഇവിടെ ഇട്ടിരിക്കുന്നോ ? വഴിയരികിൽ നാഥനില്ലാ കാറുകളും ഇരുചക്ര വാഹനങ്ങളും
ഭാര്യയ്ക്കും തനിക്കും പ്രശ്നങ്ങളില്ലെന്ന് ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലെ വിഡിയോയില്‍ വ്യക്തമാക്കി. രുപാലി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചെറിയ പരുക്കുകൾ മാത്രമാണുള്ളതെന്നും നടൻ പറഞ്ഞു. ആശിഷ് 2023ലാണ് രൂപാലി ബറുവയെ വിവാഹം കഴിച്ചത്.
സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Actor Aashish Vidyarthi and Wife Injured in Guwahati Road Accident: Both sustained minor injuries and are currently receiving treatment, ensuring their safety and well-being.