വാഷിങ്ടൻ∙ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലഫ്ലോർസിനെയും അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് യുഎസ് പിടികൂടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരുവരെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തിയെങ്കിലും കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. അമേരിക്കൻ കമാൻഡോ വിഭാഗമായ ഡെൽറ്റ ഫോഴ്സാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് യുഎസ് മാധ്യമങ്ങൾ പറയുന്നത്. ഇന്നു രാവിലെയായിരുന്നു വ്യോമത്താവളങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടന്നത്.
- Also Read വെനസ്വേലയിൽ വൈസ് പ്രസിഡന്റ് നയിക്കും?; പൗരന്മാരോട് തെരുവിലിറങ്ങാൻ ആഹ്വാനം, നിർണായക നീക്കങ്ങളുമായി ലോക രാജ്യങ്ങൾ
1977ലാണ് നോർത്ത് കാരോലൈന ആസ്ഥാനമായി ഡെൽറ്റ ഫോഴ്സ് സ്ഥാപിക്കുന്നത്. വളരെ രഹസ്യമായി പ്രവർത്തിക്കുന്ന സേനയാണിത്. യുഎസ് സേനയുടെ സ്പെഷൽ ഓപ്പറേഷൻ കമാൻഡിനു കീഴിലാണ് പ്രവർത്തനം. ബ്രിട്ടിഷ് കമാൻഡോ വിഭാഗമായ എസ്എഎസിന്റെ മാതൃകയിലാണ് രൂപീകരണം. വളരെ പ്രയാസമേറിയ ദൗത്യങ്ങൾക്കാണ് ഡെൽറ്റ ഫോഴ്സിനെ നിയോഗിക്കുന്നത്. ഭീകരവാദ വിരുദ്ധ പോരാട്ടം, ഭീകരർ തടവിലാക്കിയവരുടെ മോചനം അടക്കമുള്ള ദൗത്യങ്ങൾ നിർവഹിക്കുന്നു.
- Also Read ഇതയാളുടെ അവസാനത്തെ കളിയാണ്! വാക്ക് പാലിച്ച് ട്രംപ്, ‘തീക്കളി’ക്ക് നിൽക്കാതെ മഡുറോ വീണു
വിശിഷ്ട വ്യക്തികൾക്കുള്ള സുരക്ഷ, പാരമ്പര്യേതര യുദ്ധമുറകൾ എന്നിവയിൽ ഈ യൂണിറ്റിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. മുഖാമുഖമുള്ള പോരാട്ടം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം, രഹസ്യമായി നുഴഞ്ഞു കയറാനുള്ള സാങ്കേതിക വിദ്യകൾ എന്നിവയിൽ കമാന്‍ഡോകൾ വിദഗ്ധരാണ്. വിമാനങ്ങൾ, ട്രെയിനുകൾ, കപ്പലുകൾ, മറ്റു വാഹനങ്ങൾ എന്നിവയിലെ ഓപ്പറേഷനുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം ലഭിക്കുന്നുണ്ട്.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
ഏതു സാഹചര്യത്തിലും ഇടപെടാനും നിയന്ത്രണം ഏറ്റെടുക്കാനും കമാൻഡോകളെ ഈ പരിശീലനം പ്രാപ്തരാക്കുന്നു. രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിനും സ്‌നൈപ്പർ ദൗത്യങ്ങൾക്കും, ശത്രുക്കളെ ആക്രമിക്കൽ, റെയ്ഡുകൾ, അതിസാഹസിക ദൗത്യങ്ങൾ എന്നിവയിൽ പ്രത്യേകം പരിശീലനം ലഭിക്കും. യുഎസ് സൈന്യത്തിൽനിന്നും തിരഞ്ഞെടുക്കുന്നവരെയാണ് പ്രത്യേക പരിശീലനം നൽകി ഡെൽറ്റ ഫോഴ്സിന്റെ ഭാഗമാക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐഎസ്ഐഎസ്) തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ അടക്കം നിരവധി ഓപ്പറേഷനുകൾ ഡെൽറ്റ ഫോഴ്സ് നടത്തിയിട്ടുണ്ട്. English Summary:
US- Venezulae Tensions: What Is Delta Force, The Elite US Special Forces Unit That Captured Maduro |