ന്യൂഡൽഹി∙ ആരവല്ലി മലനിരകൾക്ക് അടുത്തിടെ അംഗീകരിച്ച നിർവചനങ്ങൾ സംബന്ധിച്ച് ചില വ്യക്തതകൾ ആവശ്യമാണെന്ന് സുപ്രീംകോടതി. ഈ വിഷയത്തിൽ കഴിഞ്ഞ മാസം പാസാക്കിയ വിധി കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിന് നോട്ടിസ് അയയ്ക്കും. വിദഗ്ധ സമിതിയ നിയോഗിക്കാനും സുപ്രീംകോടതി തീരുമാനിച്ചു. ആരവല്ലി കുന്നുകളെ കേന്ദ്രസർക്കാർ നിർവചിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുന്ന കേസുകൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
Also Read രാജ്യത്തിന്റെ കാവലാൾ; ആരവല്ലി മലനിരകൾ തകർത്താൽ എന്ത് സംഭവിക്കും?
നവംബർ 20ന് ആണ് കുന്നുകൾ സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം നൽകിയ നിർവചനം സുപ്രീംകോടതി അംഗീകരിച്ചത്. എന്നാൽ 100 മീറ്ററിൽ താഴെ ഉയരമുള്ള കുന്നുകളിൽ ഖനനം വ്യാപകമാകാൻ ഈ നിർവചനം വഴിയൊരുക്കുമെന്നു വിമർശനമുയർന്നിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sankitdev എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
MORE PREMIUM STORIES
English Summary:
Aravali Hills : Aravali Hills definition by the central government is under scrutiny by the Supreme Court. The Supreme Court issued a notice to the central government regarding recent definitions of the Aravali mountain range and stayed a previous ruling on the matter, while also planning to appoint an expert committee.