search

സ്ഫോടക വസ്തു കയ്യിലെടുത്തു, പിന്നെ പൊട്ടിത്തെറി; പിണറായിയിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി–വിഡിയോ

LHC0088 2025-12-20 14:21:12 views 667
  



കണ്ണൂർ ∙ പിണറായിയിൽ സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന്റെ വലതു കൈപ്പത്തിയിലെ 3 വിരലുകൾ അറ്റു പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. സുഹൃത്ത് ചിത്രീകരിച്ച വിഡിയോയാണ് പുറത്തുവന്നത്. സ്ഫോടക വസ്തു കത്തിക്കാൻ ശ്രമിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

  • Also Read പാനൂർ സഖാക്കൾ കാശിക്കു പോയിട്ടില്ല, ഇവൻ ഉറങ്ങാനുള്ള ഏർപ്പാടുകൾ ഞങ്ങൾ ചെയ്തു തരാം; ഭീതിയിൽ പാനൂർ   
  View this post on Instagram

A post shared by Manorama Online (@manoramaonline)


പിണറായി വെണ്ടുട്ടായി കനാൽക്കരയിലാണ് സ്ഫോടനമുണ്ടായത്. സിപിഎം പ്രവർത്തകൻ സ്നേഹാലയത്തിൽ വിബിൻ രാജിന്റെ (26) കൈപ്പത്തിയാണ് ചിതറിയത്. വിരലിന്റെ ഒരു ഭാഗം കണ്ടെടുത്തിരുന്നു. നാടൻബോംബ് പൊട്ടിയെന്നാണ് ആദ്യം അറിഞ്ഞതെങ്കിലും തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ നിർമിച്ച പടക്കമെന്നാണ് സിപിഎം പ്രാദേശികനേതൃത്വം വിശദീകരിച്ചത്.

  • Also Read പിണറായിയിൽ പൊട്ടിയ ബോംബ് മുഖ്യമന്ത്രിയും സിപിഎമ്മും പടക്കമാക്കുന്നു: സണ്ണി ജോസഫ്   


റീൽസെടുക്കുന്നതിനിടെ പൊട്ടാത്ത പടക്കം കയ്യിലെടുത്ത് പരിശോധിച്ചപ്പോൾ പൊട്ടിത്തെറിച്ചെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. കോൺഗ്രസ് ഓഫിസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതുൾപ്പെടെ 3 കേസുകളിൽ പ്രതിയാണ് വിബിൻ രാജ്.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kannur blast injures CPM worker: A CPM worker in Pinarayi lost three fingers on his right hand in an explosion while handling explosives. The incident occurred near Pinarayi.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138