LHC0088 • 2025-12-20 03:20:56 • views 843
മൂന്നാർ ∙ പാരാസെയ്‌ലിങ്ങിനിടെ യുവാവ് ഡാമിൽ വീഴാനിടയായതു ശക്തമായ കാറ്റിൽ പാരഷൂട്ട് നിയന്ത്രണംവിട്ടതു മൂലമെന്നു കണ്ടെത്തൽ. അപകടം സംബന്ധിച്ചു പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് ഉടൻ ജില്ലാ അധികൃതർക്കു കൈമാറും. വീണ യുവാവിനെക്കുറിച്ചുള്ള ഒരു വിവരവും നടത്തിപ്പുകാർ സൂക്ഷിച്ചിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. ഇതോടെ മാട്ടുപ്പെട്ടിയിൽ പാരാസെയ്‌ലിങ്ങിനിടെ അപകടം ഉണ്ടായിട്ടില്ല എന്ന ഹൈഡൽ ടൂറിസം അധികൃതരുടെ വിശദീകരണം തെറ്റാണെന്നു വ്യക്തമായി.
- Also Read കോഴിക്കോട് നഗരത്തില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം; നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു
6 മാസം മുൻപു മാട്ടുപ്പെട്ടി ഡാമിൽ ആരംഭിച്ച പാരാസെയ്‌ലിങ് അഡ്വഞ്ചർ ടൂറിസം റൈഡിൽ പറക്കുന്നതിനിടെ 200 അടി (60 മീറ്റർ) ഉയരത്തിൽനിന്നാണ് സഞ്ചാരിയായ തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ചൊവ്വാഴ്ച വൈകിട്ടു വെള്ളത്തിൽ വീണത്. നീന്തൽ അറിയാവുന്നതിനാലും സ്പീഡ് ബോട്ട് എത്തിയതിനാലും യുവാവ് രക്ഷപ്പെട്ടു. സംഭവം പുറത്തു പറയാതിരിക്കാൻ നടത്തിപ്പുകാർ 15,000 രൂപ നൽകിയാണു യുവാവിനെ പറഞ്ഞുവിട്ടത്. സുഹൃത്തുക്കളുമായി മൂന്നാർ സന്ദർശനത്തിനെത്തിയ യുവാവാണ് അപകടത്തിൽപെട്ടത്. English Summary:
Parasailing Accident at Mattupetty Dam: Munnar parasailing accident caused by strong winds led to a tourist falling into the dam. |
|