search

പുല്ലുമേട് പാതയിലൂടെ 1000 തീർഥാടകർക്ക് മാത്രം സ്പോട്ട് ബുക്കിങ്; എരുമേലി പരമ്പരാഗത പാതയിൽ പ്രത്യേക പാസ് നൽകില്ല

LHC0088 2025-12-19 20:51:08 views 640
  



ശബരിമല ∙ പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം തീർഥാടകരെ മാത്രം അനുവദിക്കും. എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് നൽകില്ല. സത്രം, പുല്ലുമേട് കാനനപാത വഴിയുള്ള തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. വെർച്വൽ ക്യൂ വഴി എത്തുന്ന തീർഥാടകർക്ക് നിയന്ത്രണം ബാധകമല്ല.

  • Also Read ശബരിമല സ്വർണക്കൊള്ള: എൻ.വാസു ഉൾപ്പെടെ 3 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി   


പ്രകൃതിഭംഗി കണ്ട് സന്നിധാനത്ത് എത്തി ദർശനം നടത്താൻ നിരവധി തീർഥാടകരാണ് പുല്ലുമേട് പാത തിരഞ്ഞെടുക്കുന്നത്. പുല്ലുമേടുകൾക്കു പുറമേ കുത്തനെ കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉൾപ്പെടെ 16 കിലോമീറ്റർ വരുന്നതാണ് പുല്ലുമേട് കാനനപാത.  

  • Also Read ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി അന്വേഷണം; എല്ലാ രേഖകളും നൽകാൻ വിജിലൻസ് കോടതി ഉത്തരവ്   


രാവിലെ 7ന് സത്രത്തിൽ നിന്നു തീർഥാടകരെ കടത്തിവിടും. ഉച്ചക്ക് 12 ന് അവസാനിപ്പിക്കും. വൈകിട്ട് 5 ആകുമ്പോഴേക്കും കാട്ടിലെ വെളിച്ചം കുറയും. കുട്ടികൾക്കും പ്രായമായവർക്കും വെളിച്ചം പോകുന്നതിനു മുൻപ് നടന്ന് സന്നിധാനത്ത് എത്താൻ കഴിയാറില്ല. അതിനാൽ രാത്രി ഇവരെ സന്നിധാനത്ത് എത്തിക്കാൻ പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാ സേന, ദേശീയ ദുരന്ത നിവാരണസേന എന്നിവരെ അയക്കും.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാത വഴി എത്തുന്നവർക്ക് ദർശനത്തിനുള്ള പ്രത്യേക പാസ് നൽകില്ല. മറിച്ചുള്ള പ്രചാരണം ശരിയല്ലന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇത്തരത്തിൽ ഒരു പാസും നിലവിൽ എരുമേലി പരമ്പരാഗതപാത വഴി എത്തുന്ന തീർഥാടകർക്ക് നൽകുന്നില്ല. പാസ് ഏർപ്പെടുത്തണമെന്ന ആവശ്യം അവലോകന യോഗത്തിൽ ഉയർന്നിരുന്നു. English Summary:
New Restrictions on Pullumedu Route for Sabarimala Pilgrims: Sabarimala Pullumedu route now has restrictions allowing only 1000 pilgrims daily through spot booking. Pilgrims using the Erumeli traditional route will not receive special passes, and these restrictions do not apply to those using the virtual queue system.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138