search

മന്ത്രി സജി ചെറിയാന്റെ വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; അപകടസമയം മന്ത്രിയും വാഹനത്തിൽ

deltin33 2025-12-17 22:21:08 views 1242
  



തിരുവനന്തപുരം∙ മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍ പെട്ടു. ചെങ്ങന്നൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വാമനപുരത്തിനടുത്തു വച്ച് വാഹനത്തിന്റെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. മന്ത്രിക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കും പരുക്കില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Also Read നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; വാഹനത്തിനുള്ളിൽ രാസലഹരി, ഒരാൾ ഓടി രക്ഷപ്പെട്ടു   


എട്ടാം നമ്പർ സ്റ്റേറ്റ് കാറാണിത്. കാറിന്റെ പിന്നിലെ ഇടതുവശത്തുള്ള ടയറാണ് ഊരിത്തെറിച്ചത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ പോകവെയാണ് സംഭവം. അപകടം ഉണ്ടായതിനെത്തുടർന്ന് ഡി.കെ. മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521