കൊച്ചി∙ ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ പൊലീസ് ഐജി കയറിയ സംഭവത്തിൽ താക്കീതുമായി ഹൈക്കോടതി. പൊലീസ് ഭണ്ഡാരത്തിലേക്കു കയറരുതെന്ന് ശബരിമല ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുള്ളതാണെന്നും ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
Also Read ശബരിമല സ്വര്‍ണക്കവര്‍ച്ചയിൽ വീണ്ടും അറസ്റ്റ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാർ അറസ്റ്റിൽ
ശബരിമല പൊലീസ് ജോയിന്റ് കോ ഓർഡിനേറ്ററും ഐ.ജിയുമായ ശ്യാം സുന്ദറാണ് ഭണ്ഡാരം കാണാൻ കയറിയത്. സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം കാണാൻ ഒരു കാരണവുമില്ലാത ഐജി കയറിയെന്ന എക്‌സിക്യൂട്ടീവ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ഡിസംബർ 11ന് രാവിലെ ഒമ്പതു മണിയോടെ ശബരിമല പൊലീസ് ജോയിന്റ് കോഓർഡിനേറ്ററും ഐജിയുമായ ശ്യാം സുന്ദറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിലും സിവിൽ ഡ്രസിലുമായി ഭണ്ഡാരം മുറിയിൽ പ്രവേശിച്ചെന്നായിരുന്നു റിപ്പോർട്ട്.
Also Read ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി, എസ്ഐടി സംസാരിച്ചത് ഫോണിലൂടെ
അതേസമയം, നിലയ്ക്കലിലെ സ്പോട് ബുക്കിങ് കൗണ്ടറിൽ പൊലീസിന്റെ അനധികൃത ഇടപെടൽ വേണ്ടെന്നും കോടതി നിർദേശിച്ചു. ഭക്തർക്ക് വേണ്ടിയാണ് സ്പോട് ബുക്കിങ് എന്നും ഒരു കൗണ്ടറിൽ പൊലീസിനു വേണ്ടപ്പെട്ടവരെ മാത്രം അനുവദിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിൽനിന്നു വിശദീകരണം തേടുകയും ചെയ്തു. എരുമേലിയിൽനിന്നു കാനന പാത വഴി വരുന്നവർക്കും ബുക്കിങ് നിർബന്ധമാണെന്നും ബുക്ക് ചെയ്ത തീർഥാടകരെ മാത്രമേ പുല്ലുമേട് വഴി കടത്തിവിടാവൂ എന്നും കോടതി വ്യക്തമാക്കി.
REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
MORE PREMIUM STORIES
English Summary:
High Court Warns Police on Sabarimala Bhandaram Entry: The High Court has issued a warning, emphasizing that police should not enter the Bhandaram and that unauthorized police intervention at Nilakkal\“s spot booking counters is prohibited.