കൊച്ചി ∙ നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ പൊലീസ് കേസെടുത്തേക്കും. അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ കണ്ടിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ആന്റണിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
Also Read കേരള ജനത ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി, ഉടന്‍ അപ്പീൽ പോകും; ക്ലിഫ് ഹൗസിൽ അതിജീവിതയുമായി കൂടിക്കാഴ്ച
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെ കുറിച്ചും അതിക്രമത്തെ കുറിച്ചും അതിജീവിത പരാതി പറഞ്ഞിരുന്നു. വിഡിയോ പ്രചരിപ്പിക്കുന്നതിൽ നടപടി വേണം എന്നായിരുന്നു ആവശ്യം. ദിലീപിനു കേസിൽ പങ്കില്ലെന്നാണ് മാർട്ടിൻ വിഡിയോയിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ മാർട്ടിൻ 20 വർഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.
Also Read ‘പൾസർ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല, ഫോൺ വിവരങ്ങളും മറച്ചുവച്ചു’; പ്രോസിക്യൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി
മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ പുറത്തിറക്കിയ വിഡിയോയാണ് കേസിലെ വിധിക്കുശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോടതി തള്ളിയ വാദങ്ങളാണ് വിഡിയോയിലുള്ളത്. മാര്‍ട്ടിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം കഠിനതടവിനാണ് കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് പഴയ വിഡിയോ വീണ്ടും പ്രചരിക്കുന്നത്. വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം.
കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
English Summary:
Actress assault case: A police case may be filed regarding the video released by Martin Antony revealing the survivor\“s name. The survivor filed a complaint with the Chief Minister regarding the abuse and attacks on social media.