പാലക്കാട് ∙ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും പിന്തുണ നൽകേണ്ടെന്നു ബിജെപി തീരുമാനം. മൂന്നോ അതിൽ കൂടുതലോ അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കു മത്സരിക്കാനും സംസ്ഥാന നേതൃത്വം നിർദേശിച്ചു. തീരുമാനം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടിക്കും ജില്ലാ ഘടകങ്ങൾക്കു നിർദേശം നൽകി.
Also Read തിരുനെല്ലിയിലെ ബിജെപി വിജയം; സിപിഎമ്മിന് തിരിച്ചടി
പാർട്ടി ഒന്നാം സ്ഥാനത്തോ മറ്റു രണ്ടു മുന്നണികൾക്കും ഒപ്പമോ എത്തിയ 46 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നൂറിലധികം സ്ഥലത്ത് അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങളുടെ വോട്ട് നിർണായകമാണ്. 20നു മുൻപു മുഴുവൻ ജില്ലകളിലും മണ്ഡലം പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച് കോർ കമ്മിറ്റി ചേർന്നു തിരഞ്ഞെടുപ്പു പ്രവർത്തനം ഫലവും വിലയിരുത്താൻ നിർദേശിച്ചിട്ടുണ്ട്. വാർഡ്തല വിലയിരുത്തൽ 30നു പൂർത്തിയാക്കണം. തിരഞ്ഞെടുപ്പിൽ പാർട്ടി ആസൂത്രണം ചെയ്തതിനു വിപരീതമായ സംഭവങ്ങളുണ്ടായെങ്കിൽ വിശദമായി പരിശോധിച്ചു റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read 10 മന്ത്രിമണ്ഡലങ്ങളിൽ എൽഡിഎഫിന് തിരിച്ചടി
പാർട്ടി അംഗങ്ങൾ ജയിച്ച സ്ഥാപനങ്ങളിൽ 20നു മുൻപു മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങൾക്കും പാർട്ടി സ്വതന്ത്രർക്കും വിപ്പ് നൽകാൻ ജില്ലാ പ്രസിഡന്റുമാർക്കു നിർദേശമുണ്ട്.
കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
English Summary:
Kerala Local Body: BJP decides not to support LDF or UDF in the upcoming local body president and vice-president elections.