വേങ്ങര∙ മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ സംശയമുള്ളതായി ബന്ധുക്കൾ പറഞ്ഞു.
Also Read സാമ്പത്തിക ബാധ്യത: ഭാര്യയുടെ സാരിയിൽ കുരുക്ക് ഉണ്ടാക്കി 3 മക്കളെ കെട്ടിത്തൂക്കി കൊന്നു; പിന്നാലെ ആത്മഹത്യ ചെയ്ത് പിതാവ്
വീട്ടുകാർ എത്തിയപ്പോൾ മൃതദേഹം നിലത്തു തട്ടിയ നിലയിലായിരുന്നു എന്ന് സഹോദരീഭർത്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിമാരുമായും പ്രശ്നമുണ്ടായിരുന്നതായും ഇതിനു പിന്നാലയാണ് മരണം സംഭവിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി - സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. 13 വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഭർത്താവ് നിസാർ വിദേശത്താണ്. മക്കൾ: ഫാത്തിമ നഷ്‌വ, ഫാത്തിമ നജ്‌വ, സൈദ് മുഹമ്മദ്.
കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
MORE PREMIUM STORIES
English Summary:
Suicide: A 31-year-old woman, Jaleesa, was found hanged in a suspicious manner at her husband\“s home in Vengara, Malappuram. Relatives suspect foul play, alleging recent disputes with her in-laws.