എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനും വർഗീയ വിഭജനത്തിനുമെതിരായ വിധിയെഴുത്ത്: മുസ്‌ലിം ലീഗ്

LHC0088 12 hour(s) ago views 408
  



കോഴിക്കോട് ∙ എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനും വർഗീയ വിഭജനത്തിനുമെതിരായ വിധിയെഴുത്താണ് ഉണ്ടായതെന്നും അക്രമരാഷ്ട്രീയം സിപിഎമ്മിന്റെ അന്ത്യം കുറിക്കുമെന്നും കോഴിക്കോട്ട് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ രണ്ട് രാഷ്ട്രീയ പ്രമേയങ്ങൾ വ്യക്തമാക്കുന്നു. ശബരിമല അയ്യപ്പന്റെ ശ്രീകോവിലിൽനിന്ന് പോലും സ്വർണം മോഷ്ടിച്ച ഭരണവർഗത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് ജനം തിരിച്ചടി നൽകി. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിൽ മുന്നോട്ട് പോകുമ്പോഴും അഴിമതിക്കും ധൂർത്തിനും യാതൊരു കുറവും വരുത്താത്ത സർക്കാർ നിലപാട് വോട്ടർമാർ മനസ്സിലാക്കി. സംസ്ഥാനത്തൊട്ടാകെ കനത്ത ഭരണവിരുദ്ധ വികാരമുണ്ടായതോടെ ഇടത് കോട്ടകളിൽ പോലും വിള്ളലുകൾ വീണതായി ഒന്നാമത്തെ രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.

  • Also Read ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; മകൻ അറസ്റ്റിൽ   


വർഗീയതയെ താലോലിച്ച്, വിദ്വേഷ പ്രസംഗകരെ തോളിലേറ്റി തിരഞ്ഞെടുപ്പിൽ ജയിക്കാമെന്ന എൽഡിഎഫിന്റെ വ്യാമോഹത്തിനാണ് മതേതര കേരളം മറുപടി നൽകിയത്. വർഗീയ ശക്തികളെ തരാതരം ഉപയോഗിക്കുന്ന സിപിഎമ്മിന്റെ ശൈലി ഗുണം ചെയ്തത് ബിജെപിക്കാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. അധികാരം നിലനിർത്തുന്നതിനു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും വർഗ്ഗീയ ശക്തികളുമായി സമരസപ്പെടുന്ന സിപിഎം നിലപാട് കേരളത്തിലെ മതനിരപേക്ഷ സമൂഹം തള്ളിക്കളഞ്ഞു. നാലരക്കൊല്ലം നാട് ഭരിച്ചിട്ടും ഒന്നും ചെയ്യാതെ തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം എൽഡിഎഫ് നടത്തുന്ന പൊടിക്കൈ രാഷ്ട്രീയത്തിനും തിരിച്ചടി കിട്ടി. മലപ്പുറത്തെ വികലമായി ചിത്രീകരിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിക്കും സിപിഎമ്മിനും മലപ്പുറത്തെ ജനം വലിയ തിരിച്ചടി നൽകി.

  • Also Read   


തദ്ദേശ സ്ഥാപനങ്ങളോട് എൽഡിഎഫ് സർക്കാർ ചെയ്ത ദ്രോഹങ്ങൾ ജനത്തെ ബോധ്യപ്പെടുത്താൻ യുഡിഎഫിന് സാധിച്ചു. ഡീലിമിറ്റേഷൻ നടപടികളുടെ ഭാഗമായ വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും മുന്നറിയിപ്പില്ലാതെ യുഡിഎഫ് വോട്ടർമാരെ വെട്ടി ഒഴിവാക്കുന്ന കൗശലവും ഈ തിരഞ്ഞെടുപ്പിൽ ഫലിച്ചില്ലെങ്കിലും സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധമായ ഇത്തരം പ്രവണതകളെ മുസ്‌ലിം ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്. നുണപ്രചാരണങ്ങൾ നടത്തി മലപ്പുറത്ത് ലീഗിനെ ഇല്ലാതാക്കാൻ വന്നവരുടെ പൊടിപോലും ഇല്ലാതായി. മലബാറിൽ മാത്രമല്ല, ഇരട്ടിയിലധികം സീറ്റുകൾ നേടി തെക്കൻ ജില്ലകളിലും മുസ്‌ലിം ലീഗ് കരുത്ത് കാട്ടി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലം വരുന്നത് വരെയും ചിട്ടയായ പ്രവർത്തനം നടത്തിയതിന്റെ ഫലമാണ് യുഡിഎഫിന്റെ വൻ വിജയം. 83 നിയോജക മണ്ഡലങ്ങളിലാണ് യുഡിഎഫിന്റെ സമഗ്രാധിപത്യം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ജയം ആവർത്തിക്കും എന്നതിന്റെ സൂചനയാണിത്. യുഡിഎഫിന്റെ വിജയത്തിന് വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ച നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നു. യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയുന്നതായും ആദ്യത്തെ പ്രമേയത്തിൽ പറയുന്നു.
    

  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച്‌ വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
      

         
    •   
         
    •   
        
       
  • ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ സംസ്ഥാന വ്യാപകമായി സിപിഎം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്നാണ് രണ്ടാമത്തെ പ്രമേയത്തിൽ പറയുന്നത്. അധികാരത്തിന്റെ അഹന്തയിലാണ് സിപിഎം അഴിഞ്ഞാടിയത്. കണ്ണൂരിലെ പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചതും സിപിഎമ്മുകാരാണ്. കണ്ണൂരിലെ പാറാട് വടിവാളുമായി വീടുകളിൽ കയറി വാഹനങ്ങൾ നശിപ്പിക്കുകയും പ്രവർത്തകർക്ക് നേരെ വാളോങ്ങുകയും ചെയ്ത ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. കോഴിക്കോട് വടകര താലൂക്കിൽ വ്യാപകമായ അക്രമം നടത്തി. ഏറാമല, ചേമഞ്ചേരി, പൂക്കാട് പ്രദേശങ്ങളിൽ സിപിഎമ്മുകാർ അഴിഞ്ഞാട്ടം നടത്തി.

യുഡിഎഫ് പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് അമ്പേ പരാജയപ്പെട്ടു. വടിവാളും ബോംബുമായി യുഡിഎഫ് പ്രവർത്തകരെ നേരിടാമെന്ന് കരുതേണ്ട. അധികാരം നഷ്ടപ്പെടുമ്പോൾ സിപിഎം കയ്യാങ്കളിയുമായി രംഗത്തിറങ്ങുന്നത് ആദ്യത്തെ സംഭവമല്ല. അക്രമ രാഷ്ട്രീയത്തെ യുഡിഎഫ് കൈയും കെട്ടി നോക്കി നിൽക്കില്ല. രാവും പകലും യുഡിഎഫിന് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരെയും സംരക്ഷിക്കാൻ മുസ്‌ലിം ലീഗ് രംഗത്തുണ്ടാകും. വാളും കുന്തവുമായി ജനങ്ങളെ പേടിപ്പിച്ച് നിർത്തി വോട്ട് ചെയ്യിക്കുന്ന കാലം കഴിഞ്ഞിട്ടുണ്ട്. ജനം തോൽപിച്ചിട്ടും പാഠം പഠിക്കാത്ത സിപിഎം ബംഗാളിലെ ചരിത്രം പഠിക്കുന്നത് നല്ലതാണെന്നും രണ്ടാമത്തെ രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. English Summary:
Muslim League Condemns LDF Government: The UDF victory reflects public disapproval of the LDF government\“s alleged misrule and divisive politics. The Muslim League criticizes the CPM\“s alleged corruption and political violence following the election results.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137034

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.