search

‘ഡൽഹിയിൽ ഇരുന്ന് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കേണ്ട, ബിജെപിയെ തമിഴ്‌നാട്ടിൽ പ്രവേശിക്കാൻ ഞങ്ങൾ അനുവദിക്കില്ല’

cy520520 2025-12-15 04:51:16 views 776
  



ചെന്നൈ∙ ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ പുതിയ പോർമുഖം തുറന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഡൽഹിയിൽ ഇരുന്ന് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കേണ്ടെന്നും തമിഴ്നാടിനെ സംരക്ഷിക്കാൻ ഡിഎംകെയുടെ യുവജനവിഭാഗം മുന്നിൽ നിൽക്കുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെയുടെ യുവജന വിഭാഗത്തിന്റെ ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കവെയാണ് ഡിഎംകെയിലെ യുവാക്കൾ അച്ചടക്കമുള്ളവരാണെന്നും ആത്മാഭിമാനത്തോടെ നിലകൊള്ളുന്നവരാണെന്നും ഉദയനിധി പറഞ്ഞത്.

  • Also Read കരൂരിൽ തലതാഴ്ത്തി മടക്കം, പുതുച്ചേരിയിൽ ‘റീ എൻട്രി’: അതിരു മായ്ച്ച് പുതിയ കളം വരച്ച് ദളപതി   


‘‘ഒരു തരത്തിലുള്ള ബാഹ്യ സമ്മർദ്ദത്തിനും ഡിഎംകെയുടെ യുവജനത വഴങ്ങില്ല. വലിയ തോതിൽ യുവാക്കൾ യോഗത്തിലേക്ക് വരുന്നു. അവരെ നിയന്ത്രിക്കാൻ കഴിയില്ല എന്ന ഒരു ധാരണയുണ്ട്. എന്നാൽ, ഡിഎംകെയുടെ യുവജന വിഭാഗം അംഗങ്ങൾ അങ്ങനെയല്ല. അവർ നല്ല അച്ചടക്കമുള്ളവരാണ്. ഈ യോഗം അതിനുള്ള ഒരു ഉദാഹരണമാണ്. പല രാഷ്ട്രീയ പാർട്ടികളും യുവാക്കളെ അവരുടെ പാർട്ടികളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. ഒരു കോടി യുവജനങ്ങൾ പാർട്ടിയിലുണ്ടെങ്കിലും അവർ അച്ചടക്കമില്ലാത്തവരാണെങ്കിൽ ആ പാർട്ടിക്ക് ഒന്നും നേടാൻ കഴിയില്ല’’ – ടിവികെ അധ്യക്ഷൻ വിജയ്‌യെ ലക്ഷ്യമിട്ട് ഉദയനിധി തുറന്നടിച്ചു.

  • Also Read ‘കംപ്യൂട്ടർ ഓൺ ആക്കാതെ ജോലി ചെയ്യുന്നതായി അഭിനയിക്കുന്ന ഉദയനിധി സ്റ്റാലിൻ’! വിഡിയോയുടെ വാസ്തവമെന്ത്? | Fact Check   


‘‘ചിലർ ഇന്ന് തമിഴ്‌നാടിനെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയിച്ചതിന് ശേഷം ബിജെപിയുടെ അടുത്ത ലക്ഷ്യം തമിഴ്‌നാടാണെന്ന് അമിത് ഷാ ഗുജറാത്തിൽ പറഞ്ഞു. ഞങ്ങളെ പ്രകോപിപ്പിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചാൽ, യുദ്ധക്കളത്തിന്റെ മുൻ നിരയിൽ നിന്നുകൊണ്ട് തമിഴ്‌നാടിനെ സംരക്ഷിക്കാൻ ഡിഎംകെയുടെ യുവജന വിഭാഗം അംഗങ്ങൾ തയ്യാറാണ്. ബിജെപി ബിഹാറിലോ ഉത്തർപ്രദേശിലോ, വടക്കൻ സംസ്ഥാനങ്ങളിലോ വിജയിച്ചിരിക്കാം. പക്ഷേ തമിഴ്‌നാട്ടിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയില്ല. കാരണം തമിഴ്‌നാടിന് എപ്പോഴും അതിന്റേതായ പ്രത്യേകതയുണ്ട്. ബിജെപിയെ ഒരു കാരണവശാലും തമിഴ്‌നാട്ടിൽ പ്രവേശിക്കാൻ ഞങ്ങൾ അനുവദിക്കില്ല’’ – ഉദയനിധി അമിത് ഷായ്ക്ക് മറുപടി നൽകി.
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Udhayanidhi Stalin\“s Strong Stand Against BJP: Udhayanidhi Stalin criticizes BJP\“s attempts to dominate Tamil Nadu. He asserts that DMK\“s youth wing will protect the state\“s autonomy and resist external pressures.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737