കൊച്ചി ∙ ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് കേരളത്തിലടക്കം വിൽക്കുന്ന സംഭവത്തിൽ വിവരങ്ങള്‍ തേടി എൻഐഎയും ഇഡിയും അടക്കം ഏഴോളം അന്വേഷണ ഏജൻസികൾ. സുരക്ഷാഭീഷണിയും നികുതി വെട്ടിപ്പും വ്യാജരേഖ ചമയ്ക്കലും പണം കള്ളക്കടത്തുമടക്കമുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട സംഭവമായതിനാലാണ് ഒട്ടുമിക്ക ഏജൻസികളും അന്വേഷണ വിവരങ്ങൾ തേടുന്നത്. തങ്ങൾ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, വാഹനത്തിന്റെ രേഖകളുമായി ഉടൻ ഹാജരാകാൻ നടന്മാർ അടക്കമുള്ള ഉടമകളോട് കസ്റ്റംസ് ആവശ്യപ്പെടും.ദുൽഖർ സല്‍മാന്റെ രണ്ടും അമിത് ചക്കാലയ്ക്കലുമായി ബന്ധപ്പെട്ട 7 വാഹനങ്ങളുമാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. ഇതിൽ ഒന്നുമാത്രമേ തന്റേത് ഉള്ളൂ എന്നും ബാക്കിയുള്ളത് ഗരേജിൽ നിർമാണത്തിന് വന്നതാണെന്നുമാണ് അമിത്തിന്റെ വാദം. ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്നതിനൊപ്പം സ്വർണവും ലഹരിമരുന്നുകളും കടത്തിയത് പിടികൂടിയിട്ടുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ടി.ടിജു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ എന്തും കടത്താം എന്നുള്ളത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്.Kerala High Court, Judicial City Kalamassery, Ernakulam High Court Relocation, Malayalam News, Kerala Government Decisions, High Court infrastructure, Law Minister P. Rajeev, Malayala Manorama Online News, Chief Justice Kerala, Kalamassery Development, ഹൈക്കോടതി, കളമശ്ശേരി, ജുഡീഷ്യൽ സിറ്റി, കേരള വാർത്ത, പി. രാജീവ്, മലയാള മനോരമ, Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
മറ്റൊരു രാജ്യത്തു നിന്നാണ് ഇത്തരത്തിൽ കടത്തുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ എൻഐഎ വിവരങ്ങൾ തേടിയിരുന്നു.വിധ്വംസക ഗ്രൂപ്പുകളിൽ വാഹനം വിറ്റുകിട്ടുന്ന പണം എത്തുന്നുണ്ടോ എന്നതായിരിക്കും എൻഐഎ പ്രധാനമായും അന്വേഷിക്കുക. ഒപ്പം, തീവ്രവാദ ഗ്രൂപ്പുകളോ മറ്റോ ഇത്തരം വാഹന വിൽപ്പന തങ്ങളുടെ സാമ്പത്തികസ്രോതസായി മാറ്റിയിട്ടുണ്ടോ എന്ന അന്വേഷണവും ഉണ്ടാകും. ഇതിനോടു ചേർന്നാണ് ഇഡി അന്വേഷണവും ഉണ്ടാവുക. വാഹനം വാങ്ങിയ പലരും പണം നൽകിയതിന് രേഖകളോ ആരിൽ നിന്ന് വാങ്ങി പോലുള്ള കാര്യങ്ങളോ ഇല്ല എന്നാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കല്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കും.
വാഹന ഷോറൂമുകളിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ ജിഎസ്ടി വെട്ടിക്കുന്നതായി കണ്ടെത്തിയെന്നും കസ്റ്റംസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ആദായനികുതി വകുപ്പിന്റെ അന്വേഷണം ഈ ഇടപാടുകളിൽ ഉണ്ടാവും. ഇതിനു പുറമെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ കൃത്രിമമായി രേഖകൾ സമച്ച സംഭവങ്ങൾ. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ, സൈന്യത്തില്‍ നിന്ന് പഴയ വാഹനങ്ങൾ വിൽപ്പന നടത്താൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ, അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ തുടങ്ങിയവരെയൊക്കെയാണ് കടത്തിക്കൊണ്ടു വരുന്ന വാഹനത്തിന്റെ ആദ്യ ഉടമകളായി കാണിച്ചിരിക്കുന്നത്. ഈ രേഖകളും സീലും എല്ലാം വ്യാജമായി ഉണ്ടാക്കുകയായിരുന്നു എന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
അതുകൊണ്ടു തന്നെ േകന്ദ്ര ആഭ്യന്തര, വിദേശകാര്യ വകുപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണവും വാഹനക്കടത്തിലുണ്ടാവും. അതിർത്തിക്കപ്പുറത്ത് നിന്ന് വാഹനങ്ങൾ കടത്തിക്കൊണ്ട് വന്ന നികുതി വെട്ടിച്ച് വൻവിലയ്ക്ക് വിൽക്കുന്നു എന്നാണ് ഒറ്റനോട്ടത്തിൽ കുറ്റകൃത്യമെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുള്ള പണമിടപാടാണ് കസ്റ്റംസിനെ കൂടുതൽ ജാഗരൂകരാക്കുന്നത്. തങ്ങൾ ഇടനിലക്കാരിൽ നിന്നോ ഷോറൂം ഉടമകളിൽ നിന്നോ വില കൊടുത്തു വാങ്ങിയ വാഹനമാണെന്നും മറ്റൊന്നും ഇക്കാര്യത്തിൽ അറിയില്ലെന്നുമുള്ള നിലപാടായിരിക്കും നടന്മാരും വ്യവസായികളുമടങ്ങുന്ന വാഹന ഉടമകൾ സ്വീകരിക്കുക എന്നാണ് കസ്റ്റംസ് കരുതുന്നത്. അതുകൊണ്ടു തന്നെ തങ്ങളുടെ ഭാഗം തെളിയിക്കാൻ ഇവർക്ക് അവസരം നൽകും. ഇതിനു സാധിച്ചില്ലെങ്കിൽ വാഹനത്തിന്റെ റജിസ്ട്രേഷൻ അടക്കം റദ്ദാക്കാനായിരിക്കും തീരുമാനിക്കുക. English Summary:
Bhutan Luxury Car Raid: Bhutan Luxury Car Raid is under investigation by NIA and ED due to concerns of security threats, tax evasion, and money laundering. Customs has requested documents from individuals, including actors Dulquer Salmaan and Amit Chakkalakal. |