search

ശബരിമലയിൽ ‘ടൈ ബ്രേക്കർ’; ടോസിലൂടെ കോൺഗ്രസിനെ പരാജയപ്പെടുത്തി സിപിഎം, ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടം

cy520520 2025-12-13 17:21:10 views 1005
  



പെരുനാട് (റാന്നി) ∙ ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന പത്തനംതിട്ട റാന്നി – പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽഡിഎഫിന് അപ്രതീക്ഷിത വിജയം. എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ചെയ്താണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. സിപിഎമ്മിന്റെ പി.എസ്.ഉത്തമനും കോൺഗ്രസിന്റെ അമ്പിളി സുജസിനും 268 വോട്ട് വീതം ലഭിച്ചിരുന്നു. തുടർന്നാണ് ടോസ് വേണ്ടിവന്നത്.

  • Also Read വിജയത്തിന്റെ ‘ദം’ ബിരിയാണി ആദ്യം പൊട്ടിച്ചത് ദമ്പതികൾ; മുൻ എംഎൽഎയെയും ഞെട്ടിച്ച് തോൽവി– വിഡിയോ   


ബിജെപിയുടെ സിറ്റിങ് വാർഡായിരുന്നു ശബരിമല. എന്നാൽ ഇക്കുറി ബിജെപി സ്ഥാനാർഥി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാർഥി രാജേഷിന് 232 വോട്ടുകളാണ് ഇവിടെ ലഭിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ റാന്നി പെരുനാട് പഞ്ചായത്തിൽ 8 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചിട്ടുണ്ട്. യുഡിഎഫ് 4 സീറ്റുകളിലും എൻഡിഎ 2 സീറ്റുകളിലുമാണ് വിജയിച്ചത്. English Summary:
CPM Secures Victory in Sabarimala Ward Through Tie-Breaking Toss: Sabarimala ward election saw an unexpected win for LDF. The tie was broken by a toss after the LDF and UDF candidates received an equal number of votes, resulting in the CPM candidate winning and the BJP losing their sitting seat.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737