സിപിഎം പിന്തുണച്ചിട്ടും രക്ഷയില്ല; കൊടുവള്ളിയിൽ വിവാദ വ്യവസായി കാരാട്ട് ഫൈസൽ തോറ്റു

Chikheang The day before yesterday 17:21 views 513
  



കോഴിക്കോട് ∙ കൊടുവള്ളി നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇത്തവണ മത്സരിച്ച വിവാദ വ്യവസായി കാരാട്ട് ഫൈസൽ പരാജയപ്പെട്ടു. കൊടുവള്ളി നഗരസഭയിലെ 24ാം വാർഡായ സൗത്ത് കൊടുവള്ളിയിൽ മുസ്‌ലിം ലീഗിന്റെ പി.പി.മൊയ്തീൻകുട്ടിയാണ് കാരാട്ട് ഫൈസലിനെ 148 വോട്ടിന് പരാജയപ്പെടുത്തിയത്. മൊയ്തീൻകുട്ടി 608 വോട്ടും കാരാട്ട് ഫൈസൽ 460 വോട്ടും നേടി. മൂന്നാം സ്ഥാനത്ത് ബിജെപിയുടെ സതീശന് 18 വോട്ട് നേടി. സ്വതന്ത്രനായി മത്സരിച്ച പി.സി.മൊയ്തീൻകുട്ടി 18 വോട്ടും ഫൈസൽ പുറായിൽ ഒരു വോട്ടും നേടി.

  • Also Read ഓഫ് റോഡിൽ നിന്ന് തിരഞ്ഞെടുപ്പ് ട്രാക്കിലേക്ക് ഗിയർ മാറ്റിയ റിയയ്ക്ക് തകർപ്പൻ ജയം !   


സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തുകയും സംശയനിഴലിലാകുകയും ചെയ്ത ഫൈസലിനെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പ്രതി ചേർത്തിരുന്നു. കോടതിയുടെ തുടര്‍ന്നുള്ള വിധികളിലാണ് ഫൈസലിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. വിവാദങ്ങളിലേക്ക് പേരു വലിച്ചിഴക്കപ്പെട്ടതിനാല്‍ ഫൈസലിനെ 2020 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നില്ല. പിന്നാലെ കൊടുവള്ളി ചുണ്ടപ്പുറം ഡിവിഷനിൽ സ്വതന്ത്രനായാണ് ഫൈസൽ മത്സരിച്ചത്.  

  • Also Read ‘വോട്ടർമാർക്ക് നന്ദി’: ഫലം വരും മുൻപ് ലഡു വിതരണം ചെയ്ത് സ്വതന്ത്ര സ്ഥാനാർഥി   


ആ തിരഞ്ഞെടുപ്പിൽ ഫൈസൽ വിജയിച്ചത് വലിയ വാർത്തയായിരുന്നു. അന്നു തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് പിന്തുണച്ച ഐഎന്‍എല്‍ സ്ഥാനാര്‍ഥിയും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി.റഷീദ് ഒരു വോട്ടുപോലും കിട്ടാതെ പരാജയപ്പെട്ടതാണ് വാർത്തയായത്. ഇതിനു പിന്നാലെ ചുണ്ടപ്പുറംം ഡിവിഷൻ ഉൾപ്പെട്ട ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി സിപിഎം പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇത്തവണ അത്തരം നിലപാടുകളിലേക്ക് കടക്കാതെ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഫൈസലിനെ നേരിട്ട് പ്രഖ്യാപിക്കുകയായിരുന്നു.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Karatt Faisal Defeated: Koduvally Muncipality candidate Karatt Faisal loses election despite CPM support. The controversial businessman, who contested as an independent candidate backed by the LDF, was defeated by the Muslim League candidate in South Koduvally.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
139306

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.