search

‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക

deltin33 2025-12-10 21:51:22 views 1246
  



ന്യൂഡൽഹി∙ രാഹുൽ ഗാന്ധി അടുത്തയാഴ്ച ജർമനി സന്ദർശിക്കുന്നതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാധ്‌ര. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്തു ചെലവഴിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ നേതാവിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതെന്നും അവർ ചോദിച്ചു.

  • Also Read ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം, നിരാഹാരം അവസാനിപ്പിച്ചത് കിഡ്നിക്ക് പ്രശ്നമാവും എന്ന് പറഞ്ഞതിനാൽ: രാഹുൽ ഈശ്വർ   


രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ‘‘രാഹുൽ പ്രതിപക്ഷ നേതാവല്ല (LoP), മറിച്ച് ‘പര്യടൻ നേതാവാണ്’ (Leader of Paryatan)’’ എന്നായിരുന്നു ബിജെപിയുടെ പരിഹാസം. ‘‘വിദേശ നായകൻ ഒരിക്കൽ കൂടി തനിക്ക് ഏറ്റവും നന്നായി അറിയാവുന്ന കാര്യം ചെയ്യുന്നു! വിദേശ പര്യടനത്തിനു പോകുകയാണ്! ഡിസംബർ 19 വരെ പാർലമെന്റ് സമ്മേളനം ഉണ്ട്, എന്നാൽ രാഹുൽ ഗാന്ധി ഡിസംബർ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ! രാഹുൽ LoP ആണ് - ലീഡർ ഓഫ് പര്യടൻ’’ – ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല എക്‌സിലെ പോസ്റ്റിൽ പറഞ്ഞിരുന്നു. ബിഹാർ തിരഞ്ഞെടുപ്പ് സമയത്തും അദ്ദേഹം വിദേശത്തായിരുന്നുവെന്നും അതിനുശേഷം ജംഗിൾ സഫാരിയിലായിരുന്നുവെന്നും പൂനാവാല കൂട്ടിച്ചേർത്തു.

  • Also Read എഞ്ചിൻ തകരാർ; ചെറുവിമാനം കാറിന് മുകളിൽ അടിയന്തരമായി ലാൻഡ് ചെയ്തു, റോഡിലേക്ക് നിരങ്ങി നീങ്ങി– വിഡിയോ   


‘‘മോദിജി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നത്. പ്രതിപക്ഷ നേതാവ് യാത്ര ചെയ്യുന്നതിനെക്കുറിച്ച് അവർ എന്തിന് ചോദ്യങ്ങൾ ഉന്നയിക്കുന്നു?’’ – രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോടു മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി.   
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഡിസംബർ 15 മുതൽ 20 വരെയാണ് രാഹുൽ ഗാന്ധിയുടെ ജർമൻ സന്ദർശനം. അവിടെ അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ജർമൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അറിയിച്ചു. ‘‘പാർലമെന്റ് അംഗവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഡിസംബർ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർപഴ്‌സൻ സാം പിത്രോദയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും’’ – ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി ഘടകം പ്രസിഡന്റ് ബൽവീന്ദർ സിങ് നേരത്തേ പറഞ്ഞിരുന്നു. English Summary:
Priyanka Gandhi criticizes BJP: Priyanka Gandhi criticizes BJP for questioning Rahul Gandhi\“s Germany visit while Modi spends significant time abroad. She questioned the BJP\“s criticism, highlighting the Prime Minister\“s extensive travel schedule and defending Rahul Gandhi\“s right to travel. Rahul Gandhi\“s Germany visit from December 15-20 includes meetings with Indian diaspora and German ministers.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521