search
 Forgot password?
 Register now
search

‘കാണാമറയത്ത് ഉന്നത ഒത്തുതീർപ്പുകളുണ്ടായോ? ഇതിനുമുകളിലും കോടതികളുണ്ട്, നീതിക്കായുള്ള സമരം അവസാനിക്കുന്നില്ല’

LHC0088 2025-12-8 21:21:18 views 721
  



കോഴിക്കോട്∙ നടി ആക്രമിക്കപ്പെട്ട കേസിന്റെ നാൾവഴികൾ പിന്തുടർന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്ന് കെ.കെ.രമ എംഎൽഎ. അതിക്രൂരമായ ഈ കുറ്റകൃത്യത്തിന് പിറകിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു. ഈ പരാജയത്തിനു പിറകിൽ കാണാമറയത്തെ ഉന്നത ഒത്തുതീർപ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രമ പറഞ്ഞു.  

  • Also Read നടിക്കു വേണ്ടി ദിലീപിനെ വെറുപ്പിച്ചു, അയാളൊരു വാശിക്കാരൻ: ആരോപണവുമായി ലിബർട്ടി ബഷീർ   


‘‘ന്യായാധിപയെ സംബന്ധിച്ച് അതിജീവിതയ്ക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ, കോടതിയുടെ സുരക്ഷയിലുണ്ടായിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് തുടങ്ങി ഒട്ടനേകം സന്ദർഭങ്ങൾ നീതിബോധമുള്ള മനുഷ്യരെ ആശങ്കയിലാഴ്ത്തിയിരുന്നു. അക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും നീതിപീഠത്തെ ചൂഴ്ന്നു നിൽക്കുന്ന കാർമേഘങ്ങൾ നീക്കണമെന്നും പറഞ്ഞത് ഹൈക്കോടതിയാണ്. വിധി നിരാശാജനകമെങ്കിലും നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല. ഇതിനുമുകളിലും കോടതികളുണ്ട്.

  • Also Read വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?   


കോടതി മുറികളിൽ സാങ്കേതികമായി പരാജയപ്പെട്ടാലും സമൂഹ മനഃസാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോർമുഖത്തും വിജയിച്ചു നിൽക്കുകയാണ് അതിജീവിത. അവളുടെ ഉയർത്തെഴുന്നേൽപ്പ് ഒരു ചരിത്രമാണ്. അവൾ പരാജയപ്പെടുകയില്ല. ജനാധിപത്യ കേരളം അവൾക്കൊപ്പം അടിയുറച്ചു നിൽക്കും’’ –കെ.കെ.രമ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.
    

  • എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
      

         
    •   
         
    •   
        
       
  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
K.K. Rema on the actress assault case verdict: reveals her deep disappointment, suggesting the police and prosecution failed to prove the conspiracy due to suspected high-level compromises. She reaffirms that the fight for justice is not over and that democratic Kerala will stand firmly with the survivor.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
154302

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com