search
 Forgot password?
 Register now
search

‘അന്നു രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി ഇറങ്ങിപ്പോയത്; ഈ വിധിയിൽ അദ്ദേഹത്തിന്റെ ആത്മാവ് തൃപ്തനാകില്ല’

deltin33 2025-12-8 21:21:20 views 925
  



കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപനത്തിനു പിന്നാലെ വൈകാരിക കുറിപ്പുമായി ഉമാ തോമസ് എംഎൽഎ. ഭർത്താവും അന്തരിച്ച കോൺഗ്രസ് നേതാവുമായ പി.ടി.തോമസ് നടിക്ക് നീതി ലഭിക്കാനായി നടത്തിയ ഇടപെടലുകൾ പരാമർശിച്ചാണ് കുറിപ്പ്. പി.ടി.തോമസിന്റെ ആത്മാവ് ഇന്നീ വിധിയിൽ ഒരിക്കലും തൃപ്തനാകില്ലെന്ന് ഉമ തോമസ് പറഞ്ഞു. എത്രയോ തവണ നടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് കോടതിവിധിയിൽ തെളിഞ്ഞിരിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.  

  • Also Read ആരൊക്കെ നിഷ്കളങ്കരെന്ന് പറഞ്ഞാലും ഞങ്ങളത് വിശ്വസിക്കില്ല, അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും: ഭാഗ്യലക്ഷ്മി   


‘‘തെരുവിൽ ആ  പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി ഇറങ്ങിപ്പോയത്, തയാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്, കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്, അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം’’ –ഉമാ തോമസ് ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.  

  • Also Read ‘കാണാമറയത്ത് ഉന്നത ഒത്തുതീർപ്പുകളുണ്ടായോ? ഇതിനുമുകളിലും കോടതികളുണ്ട്, നീതിക്കായുള്ള സമരം അവസാനിക്കുന്നില്ല’   


നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു കൊണ്ടാണ് ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് വിധി പറ​ഞ്ഞത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഡിസംബർ 12 നാണ് ശിക്ഷാവിധി. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്.
    

  • എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
      

         
    •   
         
    •   
        
       
  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Uma Thomas\“ Emotional Response in Actress Assault Case Verdict: She expressed that PT Thomas would not be satisfied with the verdict and highlighted the actress\“s concerns being validated by the court proceedings.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
465610

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com