deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സിന്‍ഡിക്കേറ്റ് യോഗം: സർവകലാശാലാ ആക്ടുകളില്‍ പുതിയ വ്യവസ്ഥ

deltin33 2025-9-25 00:21:03 views 1238

  



തിരുവനന്തപുരം ∙ സംസ്ഥാനത്തെ സർവകലാശാലാ ആക്ടുകളില്‍, സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. ഈ സമ്മേളനകാലത്തു തന്നെ ബില്ല് സഭയില്‍ കൊണ്ടുവരുമെന്നാണു സൂചന. സര്‍വകലാശാലകളിലെ താല്‍ക്കാലിക വൈസ് ചാൻസലർമാര്‍ സിന്‍ഡിക്കറ്റ് യോഗം വിളിക്കാന്‍ വിസമ്മതിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനിർമാണത്തിനുള്ള സര്‍ക്കാര്‍ നീക്കം. സിന്‍ഡിക്കറ്റ് അംഗങ്ങള്‍ വിസിയോട് ആവശ്യപ്പെട്ടാല്‍ ഏഴു ദിവസത്തിനകം സിന്‍ഡിക്കറ്റ് യോഗം വിളിക്കണം എന്ന വ്യവസ്ഥയാണ് ഈ കരട് നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത്. കേരള സര്‍വകലാശാലയില്‍ ഉള്‍പ്പെടെ സിന്‍ഡിക്കറ്റ് യോഗം വിളിക്കാന്‍ വിസി കൂട്ടാക്കാത്തത് ഭരണപ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ഇതിനു പുറമെ കേരള പൊതുസേവനാവകാശ ബില്‍ 2025 ന്റെ കരടും മന്ത്രിസഭ അംഗീകരിച്ചു.

മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍

എച്ച്എംടി ലിമിറ്റഡിന്റെ കൈവശമുള്ള 27 ഏക്കർ ഏറ്റെടുത്ത് കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. പദ്ധതിയുടെ പ്രാരംഭ നടപടികൾക്കും കേന്ദ്ര സഹായത്തിതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.

കെല്‍ട്രോണ്‍ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കും.

കണ്ണൂർ, അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ 6 എച്ച് എസ് ടി തസ്തികയും, 2023-2024 അധ്യയന വർഷത്തിൽ 9 എച്ച് എസ് ടി തസ്തികയും 1 ജൂനിയർ ലാംഗ്വേജ് ഹിന്ദി, 1 ജൂനിയർ ലാംഗ്വേജ് അറബിക് തസ്തികകളും അനുവദിക്കും.

മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ രണ്ട് സയന്‍റിഫിക് ഓഫീസര്‍ (ന്യൂക്ലിയര്‍ മെഡിസിന്‍) തസ്തിക സൃഷ്ടിക്കും.

എറണാകുളം സെന്‍റ് തെരേസാസ് കോൺവന്‍റ് ഗേൾസ് എച്ച്എസ്എസിലെ എച്ച്എസ്എസ്ടി-ജൂനിയർ (ഫ്രഞ്ച്) തസ്തിക എച്ച്എസ്എസ്ടി (ഫ്രഞ്ച്) തസ്തിക ആയി ഉയർത്തും.

പിണറായി എജ്യുക്കേഷന്‍ ഹബില്‍ അനുവദിച്ച സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ ലൈബ്രേറിയന്‍ ഗ്രേഡ് IV തസ്തിക ഗ്രേഡ് III തസ്തികയാക്കി ഉയര്‍ത്തും.

ഭക്ഷ്യ കമ്മിഷന്‍ അംഗങ്ങള്‍

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, 2013 ലെയും സംസ്ഥാന ഭക്ഷ്യ ഭദ്രതാ ചട്ടം, 2018 ലെയും വ്യവസ്ഥകൾക്കനുസൃതമായാണ് നിയമനം. അഡ്വ. കെ.എൻ. സുഗതൻ (പൊതു വിഭാഗം), രമേശൻ വി. (പട്ടികജാതി വിഭാഗം), മുരുകേഷ് എം. (പട്ടികവർഗ്ഗ വിഭാഗം), ഷീല ടി. കെ. (ഷീല വിജയകുമാർ) (വനിതാ വിഭാഗം).

ശമ്പള പരിഷ്ക്കരണംActress Molestation Case Kerala, False Complaint Kerala Actress, Hema Committee Report Allegations, Ernakulam Central Police Report, Lawyers Congress Leader V.S. Chandrasekharan, Malayala Manorama Online News, Kerala Film Industry Controversy, Actress complaint investigation report, Molestation case against Advocate, Police report on actress allegations, നടി പരാതി, ഹേമ കമ്മിറ്റി റിപ്പോർട്ട്, പോലീസ് അന്വേഷണം, എറണാകുളം സെൻട്രൽ പോലീസ്, ലൈംഗികാതിക്രമ പരാതി

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളിലെ ജീവനക്കാര്‍ക്ക് കൂടി 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിന്‍റെ ആനുകൂല്യം ബാധകമാക്കും.

കെസസിപി ലിമിറ്റഡിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പള പരിഷ്ക്കരണത്തിനുള്ള ദീര്‍ഘകാല കരാര്‍ 01/01/2017 പ്രാബല്യത്തിലാക്കും. എംപ്ലോയറുടെ ഇപിഎഫ് വിഹിതത്തിന്‍റെ കാര്യത്തില്‍ നിലവിലുള്ള സ്ഥിതി തുടരും.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിലെ മാനേജീരിയില്‍ വിഭാഗം ജീവനക്കാരുടെ 01/10/2013 മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള ശമ്പള പരിഷ്ക്കരണം നടപ്പാക്കും.

ധനസഹായം

തെരുവുനായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അഗ്നിമിത്രയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു.

ഒഴിവാക്കി നല്‍കും

കേരളത്തില്‍ ബിഎസ്എന്‍എല്‍ മുഖേന നടപ്പാക്കുന്ന ഫോര്‍ ജി സാച്ചുറേഷന്‍ പദ്ധതിക്കായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഈടാക്കി വരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് / സൂപ്പര്‍ വിഷന്‍ ചാര്‍ജ് ഇനത്തിലെ 36,61,424 രൂപ ഒഴിവാക്കി നല്‍കും.

ഇളവ്

ഫെഡറല്‍ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്‍ എജ്യുക്കേഷണല്‍ സൊസൈറ്റിക്ക് വിദ്യാഭ്യാസ വികസനത്തിനായി എറണാകുളം മുക്കന്നൂര്‍ വില്ലേജിലെ 33.11 ഏക്കര്‍ ഭൂമിയില്‍ ഭൂപരിധിയില്‍ അധികമുള്ള 18.11 ഏക്കറിന് ഭൂപരിഷ്ക്കരണ നിയമ പ്രകാരം ഇളവ് അനുവദിക്കും. ഒഴിവ് നല്‍കിയ ആവശ്യത്തിന് മാത്രമെ  ഭൂമി ഉപയോഗിക്കാവു എന്ന വ്യവസ്ഥയോടെയാണിത്.

പുനര്‍നിയമനം

ജലസേചന വകുപ്പിലെ ഇന്‍റര്‍സ്റ്റേറ്റ് വാട്ടര്‍ വിങ്ങില്‍ ഉപദേഷ്ടാവായി കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റി ബോര്‍ഡ് ലിമിറ്റഡ് ചീഫ് എഞ്ചിനിയറായി വിരമിച്ച ജയിംസ് വില്‍സണെ രണ്ട് വര്‍ഷത്തേക്ക് പുനര്‍നിയമിക്കും. English Summary:
Kerala cabinet approves a draft bill to mandate University Syndicate meetings within seven days, addressing VC refusal and administrative crises. Also, the Kerala Public Services Guarantee Bill 2025 gets cabinet nod.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

810K

Credits

administrator

Credits
81157