deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കെട്ടിടം പഴഞ്ചനാണ്, പക്ഷേ സർക്കാരിന് ‘ഒന്നരക്കോടി’ കിട്ടണം ! മെഡി.‌ കോളജിലെ ‘ആളെക്കൊല്ലിയും’ പൊളിക്കില്ല

LHC0088 2025-9-25 00:21:01 views 701

  

  



തിരുവനന്തപുരം ∙ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ഉണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ ഇഴയുന്നു. കെട്ടിടം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പില്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും പൊളിച്ചു നീക്കാനുള്ള ഭീമമായ ചെലവുമാണ് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോട്ടയം തിരുവനന്തപുരം, വയനാട് മെഡിക്കല്‍ കോളജുകളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാൻ ഒന്നരക്കോടിയിലേറെ രൂപ ചെലവു വരുമെന്നാണ് (കെട്ടിടങ്ങളുടെ മൂല്യം) പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത്രയും പണം നല്‍കി ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കരാറുകാര്‍ എത്താത്തതാണ് അധികൃതര്‍ക്കു മുന്നിലുള്ള വെല്ലുവിളി.


കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപയോഗശൂന്യമായ നിലയില്‍ പൊളിച്ചു മാറ്റേണ്ട മൂന്നു കെട്ടിടങ്ങളാണുള്ളത്. എബിസി ബ്ലോക്കിലെ രണ്ടാം വാര്‍ഡിനോടു ചേര്‍ന്നുള്ള ശുചിമുറി ബ്ലോക്ക് പൊളിക്കാന്‍ രണ്ടു ലക്ഷത്തിലധികം രൂപയാണ് പൊതുമരാമത്ത് വകുപ്പ് ചെലവു കണക്കാക്കിയിരിക്കുന്നത്. ടെന്‍ഡറില്‍ പങ്കെടുത്ത് ഇത്രയും തുക നല്‍കി കരാറുകാര്‍ കെട്ടിടം പൊളിച്ചുമാറ്റുകയാണ് വേണ്ടത്. എന്നാല്‍ വാല്യുവേഷന്‍ തുകയായ 2 ലക്ഷം രൂപ അധികമാണെന്ന് ചൂണ്ടിക്കാട്ടി 2 ടെന്‍ഡറുകളിലും കരാറുകാര്‍ ആരും പങ്കെടുക്കാതിരുന്നതോടെ കെട്ടിടം പൊളിക്കുന്നത് അനന്തമായി നീളുന്ന നിലയാണുള്ളത്. പൊളിക്കുന്നതിനു ചെലവ് കൂടുമെന്നും വില ലഭിക്കുന്ന സാധനങ്ങള്‍ ഈ കെട്ടിടത്തില്‍നിന്നു കിട്ടാനില്ലെന്നുമാണ് കരാറുകാര്‍ പറയുന്നത്.  യാഥാര്‍ഥ്യ ബോധത്തോടെ വില തീരുമാനിച്ചാല്‍ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ട്രാക്ടര്‍മാരുടെ നിലപാട്. Kerala University Syndicate meetings, University Syndicate bill, Kerala government, higher education reform, Vice-Chancellor powers, administrative crisis, university acts, cabinet approval, draft bill, Kerala public services rights bill, Thiruvananthapuram news, education policy Kerala, syndicate meeting law, Kerala universities, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗം, സിൻഡിക്കേറ്റ് യോഗം, സർവകലാശാല നിയമം, കേരള സർക്കാർ, ഉന്നത വിദ്യാഭ്യാസം, വിസി അധികാരം, ഭരണപരമായ പ്രതിസന്ധി, മന്ത്രിസഭാ യോഗം, കരട് ബിൽ, കേരള പൊതു സേവന അവകാശ ബിൽ, തിരുവനന്തപുരം വാർത്ത, വിദ്യാഭ്യാസ നയം കേരളം, സിൻഡിക്കേറ്റ് യോഗ നിയമം, കേരള സർവകലാശാലകൾ, cabinet decisions, LDF Government. Kerala Cabinet, Chief minister, Pinarayi vijayan


അപകടാവസ്ഥ കാരണം ശുചിമുറികൾ പൂട്ടിയതോടെ 2, 6, 9 വാര്‍ഡുകളിലെ രോഗികളും കൂട്ടിരിപ്പുകാരും സമീപ വാര്‍ഡുകളെയാണ് ആശ്രയിക്കുന്നത്. കിടക്കകളു‌ടെ എണ്ണത്തിന് അനുസരിച്ചാണ് വാര്‍ഡുകളില്‍ ശുചിമുറി ഉണ്ടാക്കിയിരിക്കുന്നത്. അതില്‍ത്തന്നെ ഇരട്ടിയോളം രോഗികളും കൂട്ടിരിപ്പുകാരുമുണ്ട്. ഇതിനു പുറമെയാണ് മറ്റു വാര്‍ഡുകളില്‍നിന്ന് രോഗികളും കൂട്ടിരിപ്പുകാരും ശുചിമുറി ഉപയോഗിക്കാനെത്തുന്നത്. ആരോഗ്യസ്ഥിതി മോശമായ രോഗികളെ മറ്റു വാര്‍ഡുകളിലെ ശുചിമുറികളില്‍ കൊണ്ടുപോയി തിരിച്ചെത്തിക്കുന്നതും വലിയ ദുരിതമാണ്. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കി പുതിയ ശുചിമുറിക്കെട്ടിടം നിര്‍മിക്കണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നത്.   കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായ കെട്ടിടം. ചിത്രം: മനോരമ

ഇതിനു പുറമേ ഒപി ബ്ലോക്കിന്റെ ഇടതുവശത്തുള്ള ഓര്‍ത്തോ ഒപി, ഇഎന്‍ടി ഒടിയുടെ ശുചിമുറി, പ്ലാസ്റ്റിക് സര്‍ജറി വാര്‍ഡ് എന്നിവ ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ പിന്‍ഭാഗം പൊളിച്ചു മാറ്റേണ്ടതാണെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. 2 ലക്ഷം രൂപയാണ് ഇൗ കെട്ടിടത്തിനു മൂല്യം നിശ്ചയിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഇഎഫ്ജി ബ്ലോക്ക് പൊളിക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ ചെലവു കണക്കാക്കിയിരിക്കുന്നത്. 1970ല്‍ പണിത കെട്ടിടത്തിന് 1.40 കോടി രൂപയാണ് മൂല്യം നിശ്ചയിച്ചത്. ഇത്തരത്തില്‍ ആകെ 1,44,83,285 രൂപയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടങ്ങള്‍ക്കു പൊന്നുംവിലയായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വാല്യൂവേഷന്‍ ചെയ്തു നല്‍കിയിരിക്കുന്നത്. ഇഎഫ്ജി ബ്ലോക്ക് പൂര്‍ണമായി പൊളിക്കാതെ കുറച്ചുഭാഗം അറ്റകുറ്റപ്പണികള്‍ ചെയ്തു നവീകരിച്ച് ഉപയോഗിക്കുകയും ബാക്കി ഭാഗം പൊളിക്കുകയും ചെയ്യാമെന്ന ശുപാര്‍ശയും അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെ കുറിച്ചു പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കണമെന്നും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്നുമാണ് ജില്ലാ കലക്ടര്‍ ആയിരുന്ന ജോണ്‍ സാമുവല്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.


തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു കെട്ടിടമാണ് കാലപ്പഴക്കം മൂലം പൊളിച്ചുനീക്കേണ്ട നിലയിലുള്ളത്. 2,69,759 രൂപയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. വയനാട് മെഡിക്കല്‍ കോളജ് പരിധിയിലുളള ഉപയോഗശൂന്യമായ ഡിഎംഒ ഓഫിസ് കെട്ടിടം പൊളിക്കാന്‍ മൂന്നര ലക്ഷം രൂപ ചെലവു വരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചത്. ഇതിനു പുറമേ മൂവാറ്റുപുഴയില്‍ ജനറല്‍ ആശുപത്രിയുടെ പഴയ ഒപി ബ്ലോക്കും ഒഎസ്ടി കേന്ദ്രവും പ്രവര്‍ത്തിക്കുന്ന പഴയം കെട്ടിടം ഉപയോഗശൂന്യമാണെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കെട്ടിടം മുനിസിപ്പാലിറ്റിയുടെ കീഴില്‍ വരുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പിഡബ്ല്യുഡി കെട്ടിട വിഭാഗമാണ് പഴയ കെട്ടിടങ്ങളുടെ വില നിശ്ചയിച്ചിരിക്കുന്നത്. പൊളിച്ചു നീക്കുമ്പോള്‍ കിട്ടുന്ന അവശിഷ്ടങ്ങളും കമ്പികളും മറ്റു സാധനങ്ങളും വില്‍ക്കുന്നതില്‍ നിന്നുമാണ് കരാറുകാര്‍ക്ക് പണം ലഭിക്കുന്നത്. ടെന്‍ഡറുകളില്‍ ആരും പങ്കെടുക്കാത്ത സാഹചര്യമാണെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ത്തന്നെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരും. English Summary:
Old, dangerous buildings at Kerala\“s medical colleges, including Kottayam Thiruvananthapuram and Wayanad remain undemolished due to high costs and coordination issues, despite a tragic collapse. Despite a tragic collapse at Kottayam, contractors are reluctant to bid on demolition tenders, further delaying crucial safety upgrades across the state.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
78864
Random