search
 Forgot password?
 Register now
search

രാഹുൽ വിവാദം സർക്കാരിന് ആയുധമെന്ന് ആരോപണം: അറസ്റ്റ് ‘വൈകുന്നത്’ മനഃപൂർവം; രാഷ്ട്രീയലക്ഷ്യമെന്ന് കോൺഗ്രസ്

deltin33 2025-12-7 13:21:05 views 588
  



തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതിനു പിന്നിൽ സർക്കാരിനു രാഷ്ട്രീയലക്ഷ്യമുണ്ടെന്ന ആരോപണം കടുപ്പിച്ച് കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ രാഹുൽ വിഷയം സജീവമാക്കി നിർത്താൻ ലക്ഷ്യമിട്ടാണിതെന്ന് കോൺഗ്രസ് സംശയിക്കുന്നു. കഴിഞ്ഞ മാസം 27ന് രാഹുൽ ഒളിവിൽപോയതിനു പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല. രാഹുൽ കർണാടകയിലാണെന്ന വിവരം ഏറക്കുറെ സ്ഥിരീകരിച്ചിട്ടും അദ്ദേഹത്തെ കണ്ടുപിടിക്കാനാവുന്നില്ലെന്നാണു പൊലീസിന്റെ ഭാഷ്യം.

  • Also Read സ്ഥാനാർഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റർ രക്തം വാർന്ന് മരിച്ചു; വേരിക്കോസ് വെയിൻ പൊട്ടിയത് അറിഞ്ഞില്ല   


അറസ്റ്റ് വൈകിപ്പിച്ച്, വോട്ടെടുപ്പ് ദിനത്തിലോ തൊട്ടുമുൻപോ രാഹുലിനെ പിടികൂടി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള രാഷ്ട്രീയനീക്കമാണു സർക്കാർ നടത്തുന്നതെന്ന വികാരം കോൺഗ്രസിനുള്ളിൽ ശക്തമാണ്. ശബരിമല സ്വർണക്കൊള്ളയിൽ നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാൻ സർക്കാരിനു ലഭിച്ച പിടിവള്ളിയാണു രാഹുലെന്നാണു കോൺഗ്രസിന്റെ ആരോപണം.

  • Also Read സ്ഥാനാർഥിയുടെ സ്വർണവും പണവും കവർന്നെന്ന് പരാതി; ഒപ്പമുണ്ടായിരുന്ന പ്രവർത്തകനെതിരെ ആരോപണം   


രാഹുലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സിപിഎമ്മിനെക്കാൾ കോൺഗ്രസ് നേതാക്കളിൽ നിന്നാണ് ഉയരുന്നത്. പരാതി ലഭിക്കും മുൻപ് സസ്പെൻഡ് ചെയ്യുകയും പിന്നീട് പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തതോടെ രാഹുൽ വിഷയത്തിൽ തങ്ങൾക്കാവുന്നതെല്ലാം ചെയ്തെന്നാണ് കോൺഗ്രസ് നിലപാട്. പാർട്ടിയെ സംബന്ധിച്ച് അത് അടഞ്ഞ അധ്യായമാണ്. നിയമം അതിന്റെ വഴിക്കുനീങ്ങട്ടെയെന്ന നിലപാടെടുത്ത കോൺഗ്രസ്, കേസിലെ അടുത്തഘട്ടമായ അറസ്റ്റ് വൈകുന്നതിൽ മുഖ്യമന്ത്രിയെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.
    

  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഒരു പ്രതിയെവിടെയുണ്ടെന്ന് ഏറ്റവും നന്നായി അറിയുന്നത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. ഇക്കാര്യമറിയാവുന്ന ഏകവ്യക്തി മുഖ്യമന്ത്രിയാണ്. സ്വർണക്കൊള്ള ജനങ്ങളുടെ മുന്നിലേക്കു വരാതിരിക്കാനാണ് തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ രാഹുലിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള പല കാര്യങ്ങളും നീട്ടിക്കൊണ്ടുപോകുന്നത്. ശബരിമല വിഷയത്തിൽ യുഡിഎഫ് ശക്തമായ പ്രതിഷേധം തുടരും. വിഷയം ജനങ്ങളുടെ മുന്നിലെത്തിക്കും. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ വിധിയെഴുത്ത് തിരഞ്ഞെടുപ്പിലുണ്ടാകും.

വോട്ട് ചെയ്യുന്നയാൾ ജമാ അത്തെ ഇസ്‌ലാമിയാണോയെന്നു പരിശോധിക്കില്ല. ആരു വോട്ട് നൽകിയാലും അതു സ്വീകരിക്കും. ഇടതുപക്ഷത്തിന് എന്തുമാകാം. പക്ഷേ, വേറെയൊരാൾക്കു വോട്ട് ലഭിക്കുന്നത് എങ്ങനെ തടയാമെന്നാണ് അവരുടെ ആലോചന. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും പറയുന്നതെന്നും അടൂർ പ്രകാശ് ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സ്വാഭാവിക നടപടി മാത്രമാണ്. പൊലീസിന് രാഹുലിനെ കണ്ടെത്താനായില്ലെന്നത് ശരിയാണ്. പക്ഷേ, അറിഞ്ഞുകൊണ്ട് അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്ന ആരോപണം ശരിയല്ല. രാഹുലിന്റെ ഒളിയിടം അറിയാവുന്നത് സഹായം ചെയ്ത സഹപ്രവർത്തകർക്ക് തന്നെയാണ്. English Summary:
Congress Accuses Government of Political Motives in Rahul Arrest Delay: Rahul Mamkootathil arrest is at the center of allegations that the government is intentionally delaying it for political gain. Congress suspects this delay aims to keep the issue alive until local elections, diverting attention from other controversies.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
465335

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com