കണ്ണൂർ ∙ എസ്എൻ കോളജിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എഫ്ഐ പതിപ്പിച്ച പോസ്റ്റർ കെഎസ്‌യു പ്രവർത്തകർ കീറിയതിനെത്തുടർന്ന് ഉന്തും തള്ളും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് മാതൃകയിലാണ് എസ്എഫ്ഐ പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചത്. കെഎസ്‌യു പ്രവർത്തകയാണ് ആദ്യം പോസ്റ്റർ കീറാൻ തുടങ്ങിയത്. ഇതോടെ എസ്എഫ്ഐ പ്രവർത്തകർ കൂവിവിളിക്കാൻ തുടങ്ങി. പിന്നാലെ മറ്റൊരു വിദ്യാർഥിയും പോസ്റ്റർ കീറാൻ തുടങ്ങിയതോടെ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു.
- Also Read ‘പകുതി വെന്ത നിലപാട് സിപിഎമ്മിനില്ല, ശബരിമല സ്വർണക്കൊള്ളയിൽ പിടിയിലായവർക്കെതിരെ നടപടിയെടുക്കും’: എം.വി.ഗോവിന്ദൻ
കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജിലും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ‘ഫൂട്ട് ഓൺ രാഹുൽ’ എന്ന പേരിലാണ് എസ്എഫ്ഐ യൂണിറ്റ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളജ് കവാടത്തിന് മുന്നിൽ വഴിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫോട്ടോ പതിച്ച പോസ്റ്ററിൽ ചവിട്ടി നടന്നാണ് വിദ്യാർഥിനികൾ പ്രതിഷേധിച്ചത്. English Summary:
Student Clash Erupts at Kannur SN College: SFI\“s protest against him led to a confrontation with KSU after posters were torn down. This incident highlights the ongoing tensions in Kerala\“s student politics. |