search

അധിനിവേശസസ്യ കുറ്റിക്കാടുകൾ കാട്ടിൽ വ്യാപകം, കടുവകളുടെ പെരുമാറ്റ രീതിയിൽ മാറ്റം; മനുഷ്യപ്പേടി കുറഞ്ഞു

Chikheang 2 hour(s) ago views 224
  



പത്തനംതിട്ട ∙ വേലിപ്പരുത്തി പോലെയുള്ള അധിനിവേശസസ്യ കുറ്റിക്കാടുകൾ കാട്ടിൽ വ്യാപകമായതോടെ ഇതിന്റെ മറപറ്റി കടുവകൾ കാടിറങ്ങുന്നു. ഇങ്ങനെ ജനവാസമേഖലകളിലേക്ക് എത്തിയ കടുവകളുടെ ആക്രമണത്തി‍ൽ കഴിഞ്ഞ വർഷം ആറുമാസത്തിനുള്ളിൽ 43 പേർ രാജ്യത്ത് കൊല്ലപ്പെട്ടതായും ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് നടത്തിയ പഠനത്തിൽ വെളിപ്പെട്ടു. ലാന്റനചെടുയുടെ മറപറ്റി കന്നുകാലികളെയും മറ്റും പിടിക്കാൻ ഇരകാത്തുകിടക്കുന്ന രീതിയിലേക്കു കടുവകളുടെ സ്വഭാവം മാറിയതായി പഠനം നടത്തിയ ഡെന്മാർക്കിലെ ഡോ. നിനാദ് മുങി പറഞ്ഞു.

മനുഷ്യനോടുള്ള സമീപനത്തിൽ മാറ്റം
ഇരപിടിക്കാൻ ശേഷിയില്ലാതാകുമ്പോഴാണ് കടുവകൾ മനുഷ്യരെ ആക്രമിക്കുന്നത്. പക്ഷേ അടുത്തകാലത്ത് കൊല്ലപ്പെട്ട ചിലരുടെ ശരീരങ്ങൾ കടിച്ചു മുറിച്ചു എന്നതു കടുവയുടെ മാറുന്ന ഭക്ഷ്യരീതികളിലേക്കുള്ള സൂചനയാണെന്ന് സിഎസ്‌സി സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയൺമെന്റ് –26 പഠനം വ്യക്തമാക്കി. വനമേഖലയുടെ ശോഷണം മുതൽ മനുഷ്യ ഇടപെടൽ വരെ കടുവകളുടെ പെരുമാറ്റ രീതി മാറ്റുന്നു. മനുഷ്യർ വനത്തിലേക്കു കൂടുതലായി എത്തുന്ന സാഹചര്യത്തിൽ പഴയതുപോലെ കടുവകൾക്കു മനുഷ്യരെ പേടിയില്ല എന്ന് വന്യജീവി ഗവേഷകനായ കെ. ഉല്ലാസ് കാരന്ത് നിരീക്ഷിച്ചു. കടുവ സാന്നിധ്യമുള്ള 20 സംസ്ഥാനങ്ങളിലായി കടുവാസങ്കേതങ്ങളോടു ചേർന്ന് ഏകദേശം 60 ലക്ഷത്തോളം പേർ താമസിക്കുന്നതായാണ് കണക്ക്.

ഉൾക്കൊള്ളാൻ ശേഷിയില്ലാതെ വനമേഖല
3,682 കടുവകളാണ് രാജ്യത്തുള്ളത്. എണ്ണം കൂടുന്നതിനാലും വനാതിർത്തിയിലെ മനുഷ്യസാന്നിധ്യം വർധിക്കുന്നതിനാലും ഇനി ഒരു കടുവയെപ്പോലും ഉൾക്കൊള്ളാനുള്ള ശേഷി സങ്കേതങ്ങൾക്കില്ല. പുനരധിവാസസാധ്യത തേടണമെന്നും ശുപാർശയുണ്ട്. ഉൾക്കാടുകളിൽ നിന്ന് കടുവകൾ പുറത്തേക്ക് വരികയാണ്. ചില വനമേഖലകളിൽ കന്നുകാലികളെ വനത്തിലേക്ക് മേയാൻ വിടുന്ന രീതിയുണ്ട്. കടുവ പിടിക്കുന്ന കന്നുകാലികൾക്കു നഷ്ടപരിഹാരമുണ്ടെങ്കിലും ജനവാസമേഖലയോടു കടുവയെ ഇത് കൂടുതൽ അടുപ്പിക്കുന്നു. കാലാവസ്ഥാമാറ്റം വന–പരിസ്ഥിതിയെ സങ്കീർണമാക്കുമെന്നതിനാൽ കടുവാസങ്കേതങ്ങളുടെ ബഫർ അതിരുകളിൽ സഹജീവന പദ്ധതികൾ ആവിഷ്കരിക്കണമെന്ന ും സിഎസ്ഇ പഠനം നിർദേശിക്കുന്നു. English Summary:
Tiger attacks are increasing due to invasive plant species like veliparuthi, which provides cover for tigers to enter human-dominated areas. A study revealed that tigers are changing their behavior, preying on livestock near human settlements and even attacking humans when their usual prey becomes scarce.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168939