ചണ്ഡീഗഡ് ∙ സിപിഐ പാർട്ടി കോൺഗ്രസ് നാളെ സമാപിക്കാനിരിക്കെ ജനറൽ സെക്രട്ടറി ആരാകും എന്നതിൽ ആകാംക്ഷ. പ്രായപരിധി കർശനമായി പാലിക്കണമെന്നും ഡി. രാജ മാറണമെന്നുമാണ് കേരള നേതൃത്വത്തിന്റെ നിലപാട്. കർണാടകയും മഹാരാഷ്ട്രയും ഉൾപ്പെടെ പ്രധാന യൂണിറ്റുകൾ രാജ തുടരുന്നതിനെ എതിർക്കുന്നു. നേതൃത്വം കാര്യക്ഷമമല്ലെന്നും മാറ്റം വേണമെന്നും ഈ യൂണിറ്റുകൾ ആവശ്യപ്പെടുന്നു. ഇന്ന് രാവിലെയോടെ രാജ തുടരുന്നതിനെ എതിർത്ത് ആന്ധ്രാപ്രദേശും തെലങ്കാനയും രംഗത്തെത്തിയിട്ടുണ്ട്. സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ ദേശീയ നേതൃത്വത്തിന് കടുത്ത വീഴ്ചയെന്നാണ് ഈ സംസ്ഥാനങ്ങളുടെ വിമർശനം. Wayanad DCC Treasurer, NM Vijayan Suicide, KPCC Debt Relief, Bathery Urban Bank Loan, Congress Crisis Wayanad, Padmaja Vijesh Suicide Attempt, Kerala Congress News, Malayala Manorama Online News, Wayanad Congress Issues, Debt Relief for Vijayan Family, വയനാട് ഡിസിസി, എൻ.എം.വിജയൻ ആത്മഹത്യ, ബത്തേരി അർബൻ ബാങ്ക്, കടബാധ്യത, കെപിസിസി, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
എതിർപ്പുകൾക്കിടയിലും ഡി.രാജ ബിഹാർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെയും തമിഴ്നാടിന്റെയും പിന്തുണ നേടിയിട്ടുണ്ട്. ബിഹാർ സംസ്ഥാന സെക്രട്ടറി രാംനരേഷ് പാണ്ഡേയാണ് രാജയ്ക്ക് പിന്തുണ നൽകുന്നത്. നേതാക്കൾക്ക് പ്രായപരിധി വേണ്ടെന്നാണ് 82 കാരനായ ബിഹാർ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം. ഒരാൾക്ക് മാത്രമായി പ്രായപരിധി നിബന്ധന ഒഴിവാക്കാനാകില്ലെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം.
രാജ ഒഴിഞ്ഞാൽ പകരം അമർജിത്ത് കൗറിനെയാകും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുക. അങ്ങനെയെങ്കിൽ പാർട്ടിയുടെ ആദ്യ വനിതാ ജനറൽ സെക്രട്ടറിയാകും അമർജിത് കൗർ. എന്നാൽ എല്ലാവരും പിന്തുണച്ചെങ്കിൽ മാത്രമേ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉള്ളൂവെന്നും മത്സരത്തിന് ഇല്ലെന്നും ആണ് അവരുടെ നിലപാട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇല്ലെന്ന് ബിനോയ് വിശ്വം അറിയിച്ചിട്ടുണ്ട്. പുതിയ ജനറൽ സെക്രട്ടറിയെയും ദേശീയ എക്‌സിക്യൂട്ടീവിനെയും കൗൺസിലിനെയും നാളെയാണ് തിരഞ്ഞെടുക്കുന്നത്.
English Summary:
CPI Party Congress focuses on the election for the General Secretary: The Kerala leadership insists on adhering to the age limit, potentially leading to D. Raja\“s departure, while Amarjeet Kaur emerges as a potential successor. |