deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ബത്തേരി ബാങ്കിൽ എൻ.എം.വിജയന്റെ കടബാധ്യത തീർത്ത് കെപിസിസി; അടച്ചത് 58.23 ലക്ഷം രൂപ

Chikheang 2025-9-24 21:50:54 views 1255

  



ബത്തേരി ∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയ്ക്കു പിന്നാലെ കുടുംബത്തിനു നൽകിയ ഉറപ്പ് പ്രകാരം ബത്തേരി അർബൻ ബാങ്കിൽ എൻ.എം.വിജയനുണ്ടായിരുന്ന സാമ്പത്തിക ബാധ്യത തീർത്ത് കെപിസിസി. ബത്തേരി ബാങ്കിൽ എൻ.എം.വിജയനുണ്ടായിരുന്ന 69 ലക്ഷം രൂപയുടെ ബാധ്യതയിൽ പിഴപ്പലിശയും മറ്റും ഒഴിവാക്കിയുളള തുകയാണ് കെപിസിസി അടച്ചുതീർത്തത്.


ബത്തേരി ബാങ്കിൽ 69,53,727 രൂപയാണ് എൻ.എം.വിജയന് ബാധ്യതയായി ഉണ്ടായിരുന്നത്. ഇതിൽ പിഴപ്പലിശയായ 10,18,180 രൂപയും എൻ.എം.വിജയന് ബാങ്കിലുണ്ടായിരുന്ന ഷെയർവിഹിതമായ 1,12,500 രൂപയും കിഴിച്ചുള്ള 58,23,027 രൂപയാണ് ബാങ്കിലേക്ക് കെപിസിസി നൽകിയതെന്ന് സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്ക് ചെയർമാൻ ഡി.പി.രാജശേഖരൻ നായർ മനോരമ ഓൺലൈനോടു പറഞ്ഞു.

അർബൻ ബാങ്കിന്റെ പക്കലുള്ള എൻ.എം.വിജയന്റെ വീടിന്റെ ആധാരം കൈമാറുന്നതിനു നിലവിൽ പ്രശ്നങ്ങളില്ല. ആധാരം കൈമാറുമ്പോൾ നോമിനിയായി എൻ.എം.വിജയന്റെ ഭാര്യ സുമയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഷെയർ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിലും കുടുംബത്തിൽ നിന്നുള്ള നടപടികൾ പൂർത്തിയാകുന്നതോടെ ആധാരം കൈമാറാനാകുമെന്ന് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. 40 ലക്ഷത്തോളം രൂപയാണ് 2007 ൽ എൻ.എം.വിജയൻ ബത്തേരി ബാങ്കിൽ നിന്ന് കടമെടുത്തിരുന്നത്. അത് പിന്നീട് പലതവണ പുതുക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും പിഴപ്പലിശയുമൊക്കയായാണ് അത് 69 ലക്ഷം രൂപയായി മാറിയത്.


ഒരു സ്വകാര്യ ബാങ്കിലും കോൺഗ്രസ് ഭരണസമിതിയുള്ള ബത്തേരി അർബൻ ബാങ്കിലും ഉൾപ്പെടെ രണ്ടു ബാങ്കുകളിലാണ് എൻ.എം.വിജയനു സാമ്പത്തിക ബാധ്യതയുണ്ടായിരുന്നത്. സ്വകാര്യ ബാങ്കിലെ കടബാധ്യത തീർക്കാൻ 20 ലക്ഷം രൂപ നേരത്തെ കോൺഗ്രസ് നേതൃത്വം കുടുംബത്തിനു നൽകിയിരുന്നു. ബത്തേരി ബാങ്കിലെ കുടിശിക കൂടി തീർത്തതോടെ വയനാട് ജില്ലയിൽ അടുത്തിടെ കോൺഗ്രസിനെ ഏറെ രാഷ്ട്രീയ പ്രതിരോധത്തിലാക്കിയ പ്രധാന വിഷയങ്ങളൊന്ന് ഇതോടെ കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് കെപിസിസി. Vellappally Natesan, SNDP Yogam, NSS, G Sukumaran Nair, UDF, Congress, CPM, Ayyappa Samgamam, Kerala Politics, Local Body Election Kerala, Assembly Elections Kerala, Sabarimala Issue, LDF Government Kerala, Malayala Manorama Online News, Kerala News, വെള്ളാപ്പള്ളി നടേശൻ, എസ്എൻഡിപി യോഗം, ശബരിമല വിഷയം, എൻഎസ്എസ്, കേരള രാഷ്ട്രീയം, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ

കുടുംബത്തിനു നൽകിയ ഉറപ്പുപ്രകാരം കടബാധ്യത തീർത്തില്ലെങ്കിൽ ഗാന്ധിജയന്തി ദിനം മുതൽ സമരപാതയിലിറങ്ങുമെന്ന് എൻ.എം.വിജയന്റെ മരുമകൾ പത്മജ വിജേഷ് പറഞ്ഞിരുന്നു. എൻ.എം.വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, മുൻ ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരുടെ പേരെടുത്തു പറഞ്ഞത് ചൂണ്ടിക്കാട്ടി നേതാക്കള്‍ പറഞ്ഞുപറ്റിച്ചെന്നും ഡിസിസി ഓഫിസിനു മുന്നില്‍ മക്കള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്നാണ് പത്മജ അറിയിച്ചത്.


സാമ്പത്തികബാധ്യത ഉയർത്തി കഴിഞ്ഞയാഴ്ച പത്മജ കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ‘കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇരകൂടി’ എന്നാണ് പത്മജ ആത്മഹത്യാക്കുറിപ്പിൽ കുറിച്ചത്. തുടർന്ന് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കുടുംബാംഗങ്ങളുമായി പത്മജ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷം ‘ആശ്വാസം തോന്നി’യെന്ന പ്രസ്താവനയുമായി കോൺഗ്രസിനെതിരെ ഒളിയമ്പു കൂടി പത്മജ അയച്ചതോടെയാണ് കെപിസിസി നേതൃത്വം തിരക്കിട്ട പ്രശ്നപരിഹാര നടപടികളിലേക്ക് കടന്നത്.

മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ കണ്ട പത്മജ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.  ഞങ്ങള്‍ മരിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് നീതിതരാന്‍ കഴിയുകയുള്ളൂ എന്നുണ്ടോയെന്നും കഴിഞ്ഞ ദിവസം അവര്‍ ചോദിച്ചു. ഇതിനുപിന്നാലെ വയനാട് കോൺഗ്രസിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ജില്ലയിലെ സിപിഎം നേതൃത്വവും ആരോപണശരങ്ങളുമായി രംഗത്തുവന്നതോടെ കോൺഗ്രസിന് ഏറെ ജനപിന്തുണ ലഭിച്ചുവരുന്ന വയനാട്ടിൽ അത് വരുംതിരഞ്ഞെടുപ്പുകളിൽ വലിയ ക്ഷീണമുണ്ടാക്കുമെന്ന മുന്നറിയിപ്പും കെപിസിസി നേതൃത്വത്തിനു ലഭിച്ചിരുന്നു

വയനാട്ടിൽ അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെ പ്രിയങ്ക ഗാന്ധി എംപിയും സംഘടനാതലത്തിൽ ജില്ലയിലെ കോൺഗ്രസിലുണ്ടാകുന്ന പ്രശ്നങ്ങളിൽ കെപിസിസിയോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഘടനാതലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകുന്നില്ലെങ്കിൽ ജില്ലാ നേതൃത്വം പൂർണമായും അഴിച്ചുപണിയണമെന്ന നിർദ്ദേശവും ചർച്ചകളിൽ ഉണ്ടായി എന്നാണ് സൂചന. പ്രശ്നപരിഹാരത്തിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രിയങ്കയുടെ സന്ദർശനത്തിനിടെ ഡിസിസി നേതൃത്വവുമായി തിരക്കിട്ട ചർച്ചകൾ നടത്തിയിരുന്നു. തദ്ദേശസ്വയംഭരണ–സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് മുൻപ് തന്നെ അടിയന്തര പ്രശ്നപരിഹാരമുണ്ടാവണമെന്ന നിർദ്ദേശമാണ് ഡിസിസി നേതൃത്വവുമായുള്ള ചർച്ചയിലും ഉയർന്നത്.

ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും 2024 ഡിസംബര്‍ 25 നാണ് വിഷംകഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27 ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായിമാറിയത്. English Summary:
KPCC Settles NM Vijayan\“s Debt at Bathery Urban Bank: KPCC settles N.M. Vijayan\“s debt at Bathery Urban Bank, ending a major political crisis for Wayanad Congress following his and his son\“s suicide. This move aims to subside the controversy stirred by Padmaja Vijesh\“s protests and financial allegations.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
72664