LHC0088 • 2025-12-4 23:51:14 • views 954
കാസർകോട് ∙ രാഹുൽ മാങ്കൂട്ടത്തിലിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന അഭ്യൂഹത്തിന് പിന്നാലെ കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു സ്ഥിരീകരണവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
- Also Read ഫോണ്‍ ഓണായി, കീഴടങ്ങാനുള്ള തയാറെടുപ്പോ?; പ്രതിരോധത്തിനുള്ള വഴികള്‍ അടഞ്ഞ് രാഹുൽ
കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ എസ്ഐടി രാഹുലിനെ കസ്റ്റഡിയിൽ എടുത്തുവെന്നും കോടതിയിൽ ഹാജരാക്കാനാണ് നീക്കവുമെന്നുമാണ് സൂചന. രാഹുൽ കർണാടക സുള്ള്യയിൽ ഉണ്ടായിരുന്നുവെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഇവിടെ നിന്നു കസ്റ്റഡിയിലെടുത്തു എന്നാണ് സൂചന. പൊലീസിനെ വിന്യസിച്ചതോടെ ഡിവൈഎഫ്ഐ പ്രവർത്തകരും കോടതി പരിസരത്ത് എത്തിയിട്ടുണ്ട്.
- Also Read അന്നു പാർട്ടിക്കു വേണ്ടി ഓടി, ഇന്നു നിലനിൽപ്പിനായും; സത്യപ്രതിജ്ഞ ചെയ്ത് ഒരുവർഷമായ ഇന്നു തന്നെ വീഴ്ച
English Summary:
Rahul Mamkootathil case: Rahul Mamkootathil\“s potential appearance at Hosdurg court has sparked a large police presence in Kasargod. |
|