കഠ്മണ്ഡു ∙ ജെൻസി പ്രക്ഷോഭത്തിനു ശേഷം നേപ്പാളിൽ ആദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ സൂചന പുറത്തുവരുമ്പോൾ കെ.പി. ശർമ ഒലിയുടെ പാർട്ടി പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ. ഝാപ-5 മണ്ഡലത്തിൽ മത്സരിച്ച മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെക്കാൾ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി നേതാവ് ബാലെൻ ഷാ ലീഡ് ചെയ്യുകയാണ്. ഒടുവിൽ ലഭിക്കുന്ന വിവരപ്രകാരം ബാലെൻ ഷായ്ക്ക് 1,476 വോട്ടുകളും ശർമ ഒലിക്ക് 384 വോട്ടുകളുമാണ് ലഭിച്ചത്. വിവിധ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ തുടരുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നിന്ന് 28,576 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ശർമ ഒലി വിജയിച്ചത്.
What you should read next
‘ഇറാനിൽ ഒന്നു തീർത്തോട്ടെ....’: അടുത്ത രാജ്യത്തെ ലക്ഷ്യമിട്ട് ട്രംപിന്റെ മുന്നറിയിപ്പ് Latest News
ഇന്നലെ രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5നു സമാപിച്ചത്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. നേരിട്ട് വോട്ടെടുപ്പ് നടക്കുന്ന 165 സീറ്റുകളിലേക്ക് 3400 സ്ഥാനാർഥികളാണ് മത്സരിച്ചത്. പ്രാതിനിധ്യ വോട്ടുള്ള 110 സീറ്റുകളിലേക്ക് 3135 സ്ഥാനാർഥികളും മത്സരിച്ചു. 60 ശതമാനമാണ് പോളിങ്.
കഴിഞ്ഞവർഷം നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിൽ 77 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പ്രധാനമന്ത്രി ശർമ ഒലി രാജിവയ്ക്കുകയും നേപ്പാൾ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനകം ഫലപ്രഖ്യാപനം നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്.
JUST IN
41 SECONDS AGO LIVE ശർമ ഒലി പിന്നിൽ, നേപ്പാളിൽ ലീഡ് ചെയ്ത് ജെൻസി പിന്തുണയുള്ള ബാലെൻ ഷാ Latest News
12 MINUTES AGO ഓൺലൈൻ വായ്പാ ഭീഷണി: മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണി; യുവതി പരാതി നൽകി Ernakulam
52 MINUTES AGO സഞ്ജുവിനെ ‘വിട്ടപ്പോൾ’ ഇംഗ്ലണ്ട് കളിയും വിട്ടു; ആ റിലേ ക്യാച്ച്, ടേണിങ് പോയിന്റ് ബുമ്രയുടെ ഓവർ മാത്രമല്ല: നാലാം ഫൈനലിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യ Cricket
VIEW MORE
English Summary:
Nepal Election Results 2026 LIVE updates: Balen Shah’s Gen Z-backed party Leads