കൊച്ചി ∙ ഭാര്യയെയും ഭർത്താവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കതൃക്കടവിലെ റെയിൽവേ ക്വാർട്ടേഴ്സിലെ താമസക്കാരനായ രാജസ്ഥാൻ സ്വദേശിയും ഭാര്യയെയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇരുവരെയും പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഭാര്യയ്ക്ക് 85 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഭർത്താവിന്റെ പൊള്ളൽ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.
- Also Read അതിജീവിതയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
- Also Read മോശം മെസേജ് അയച്ചു, കോൺഗ്രസിലെ ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറി: രാഹുലിനെതിരെ പുതിയ വെളിപ്പെടുത്തൽ
ദക്ഷിണ റെയിൽവേയിൽ ടെക്നീഷ്യനാണ് രാജസ്ഥാൻ സ്വദേശി. ഡീസൽ ഒഴിച്ച് തീ കൊളുത്തിയതാണോയെന്ന് പരിശോധിക്കുകയാണ്. ഗ്യാസ് അപകടമാണോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവം നടക്കുമ്പോൾ ഇവരുടെ മൂന്ന് മക്കളും ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നു. എറണാകുളം നോർത്ത് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
- Also Read ‘നിങ്ങൾ സ്ത്രീപക്ഷത്തോ അതോ റേപ്പിസ്റ്റ് പക്ഷത്തോ? ഉത്തരം പറയൂ പ്രിയങ്കേ’; ഷമ മുഹമ്മദിനു സല്യൂട്ടടിച്ച് പി.കെ. ശ്രീമതി
English Summary:
Wife And Husband Were Found With Burns In Kochi: Kochi fire accident details the incident where a rajasthan couple was found with burn injuries in their railway quarters. The incident occurred in Kathrikadavu, and the police are investigating the cause of the fire. |