തിരുവനന്തപുരം ∙ നെടുമങ്ങാട് ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് സ്കൂളിലേക്ക് പോവുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി മോശമായി പെരുമാറിയ കണ്ടക്ടർക്ക് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. വെമ്പായം വേറ്റിനാട് രാജ് ഭവൻ വീട്ടിൽ സത്യരാജിനെ (53) നെ ആണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം.പി. ഷിബു ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് മാസം നാലാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
- Also Read അന്ന് കെഎസ്ആർടിസി ബസിനുള്ളിൽ എന്താണു നടന്നത്? മെമ്മറി കാർഡ് ഇന്നും കാണാമറയത്ത്
സ്കൂളിൽ പോകുന്നതിനായി ബസ്സിൽ കയറിയ പതിനാലു വയസ്സുകാരിയുടെ ശരീരത്തിൽ കണ്ടക്ടർ കടന്നു പിടിക്കുകയായിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാകാം എന്ന് കരുതി മാറി നിന്ന കുട്ടിയുടെ ശരീരത്തിൽ ഇയാൾ വീണ്ടും സ്പർശിക്കുകയും കുട്ടി സ്കൂൾ അധികൃതരോട് പരാതിപ്പെടുകയും ആയിരുന്നു. സ്കൂൾ അധികൃതർ ആര്യനാട് പൊലീസിൽ വിവരം അറിയിച്ചു. സബ് ഇൻസ്പെക്ടർ ആയിരുന്ന ഷീന.എൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു.
- Also Read ‘തിരഞ്ഞെടുപ്പ് വരും, പിന്നാലെ ഇ.ഡിയും’: അതാണോ മസാല ബോണ്ടിൽ സംഭവിച്ചത്? കുരുക്കാകുമോ പിണറായിക്കും ഐസക്കിനും?
മറ്റാരും ഉപദ്രവിക്കാതെ പെൺകുട്ടികളെ ബസിനുള്ളിൽ സംരക്ഷിക്കാൻ ബാധ്യതയുള്ള ബസ് കണ്ടക്ടർ തന്നെ ബസിനുള്ളിൽ വച്ച് പെൺകുട്ടിയോട് ഇത്തരത്തിൽ പെരുമാറിയത് അതീവ ഗുരുതരമായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷകയായ വി.സി. ബിന്ദു എന്നിവർ ഹാജരായി.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
English Summary:
KSRTC Conductor Sentenced for Sexual Harassment: The conductor was sentenced to five years in prison and a fine of ₹25,000 after being found guilty of sexually harassing a 14-year-old girl on a bus in Nedumangad. |