search
 Forgot password?
 Register now
search

ഇന്നലെ വൈകിയത് ഇൻഡിഗോയുടെ 1,400ധികം വിമാനങ്ങൾ, ഇന്നും രക്ഷയില്ല; റദ്ദാക്കൽ തുടരുന്നു, വലഞ്ഞ് യാത്രക്കാർ

Chikheang 2025-12-4 00:51:55 views 1013
  



ന്യൂഡൽ‌ഹി ∙ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവർത്തന തകർച്ചകളിലൊന്നാണ് നേരിടുന്നതെന്ന് റിപ്പോർട്ട്. രാജ്യത്തുടനീളം വിമാനങ്ങൾ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നതിനെ തുടർന്നാണ് ഇത്. ഇൻഡിഗോയുടെ വെബ്‌സൈറ്റ് അനുസരിച്ച്, എയർലൈൻ പ്രതിദിനം 2,200 ലധികം വിമാന സർവീസുകളാണ് നടത്തുന്നത്.  ഇതിൽ 1,400ലധികം വിമാനങ്ങൾ ഇന്നലെ വൈകിയെന്നാണ് വിവരം.  

  • Also Read യാത്രക്കാരുടെ ജീവന് വിലയില്ലേ? എയർ ഇന്ത്യ വിമാനം പറന്നത് 8 തവണ, ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ച!   


ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഇന്ന് ഉച്ചക്കഴിഞ്ഞ് ഇരുന്നൂറോളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് ആഭ്യന്തര യാത്രക്കാർക്ക് തിരിച്ചടിയായി. കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ  മാനദണ്ഡങ്ങൾ പ്രകാരം ജീവനക്കാരുടെ പട്ടിക കൂടുതൽ തയ്യാറാക്കുന്നതിനാൽ, എയർലൈൻ കടുത്ത പൈലറ്റ് ക്ഷാമം നേരിടുന്നുവെന്നാണ് റിപ്പോർട്ട്.  

  • Also Read ‘തിരഞ്ഞെടുപ്പ് വരും, പിന്നാലെ ഇ.ഡിയും’: അതാണോ മസാല ബോണ്ടിൽ സംഭവിച്ചത്? കുരുക്കാകുമോ പിണറായിക്കും ഐസക്കിനും?   


ചില വിമാനങ്ങൾക്ക് ക്യാബിൻ ക്രൂ ലഭ്യമല്ലാത്തതിനാലാണ് റദ്ദാക്കേണ്ടി വന്നത്. സാങ്കേതിക പ്രശ്‌നങ്ങൾ, വിമാനത്താവളത്തിലെ തിരക്ക് തുടങ്ങിയ വിവിധ കാരണങ്ങളാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നിരവധി വിമാനങ്ങൾക്ക് കാലതാമസങ്ങളും ചില റദ്ദാക്കലുകളും ഉണ്ടായിട്ടുണ്ടെന്ന് ഇൻഡിഗോ വക്താവ് പറഞ്ഞു. പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാകുന്നുവെന്ന് ഉറപ്പാക്കാൻ ടീം കഠിനമായി ശ്രമിക്കുന്നുവെന്നും ഇൻഡിഗോ അറിയിച്ചു. ആഭ്യന്തര വിപണിയുടെ 60 ശതമാനത്തിലധികം വിഹിതം ഇൻഡിഗോയ്ക്കാണ്.
    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


യാത്രക്കാർക്ക് ബദൽ വിമാന ഓപ്ഷനുകൾ അല്ലെങ്കിൽ റീഫണ്ട് ഉറപ്പാക്കുമെന്നും തടസങ്ങൾ കാരണം യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുൻപ് https://www.goindigo.in/check-flight-status.html എന്ന വെബ്‌സൈറ്റിൽ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ യാത്രക്കാരോട് എയർലൈൻ അഭ്യർഥിച്ചു. English Summary:
IndiGo Faces Major Flight Delays Across Indian Airports: The airline cites pilot shortages, crew unavailability, and technical issues as contributing factors. IndiGo is working to restore normalcy and is offering alternative flight options or refunds to affected passengers.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153656

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com