deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ശബരിമല സ്വർ‌ണക്കൊള്ള: എസ്ഐടി കാലാവധി ഒരു മാസം കൂടി നീട്ടി ഹൈക്കോടതി; ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു

LHC0088 2025-12-3 17:21:40 views 948

  



കൊച്ചി ∙ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എഫ്ഐആർ അടക്കമുള്ള രേഖകൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. ഇ.ഡിയുടെ അന്വേഷണം തങ്ങൾ തടസപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അപേക്ഷ പരിഗണിക്കാൻ റാന്നി മജിസ്ട്രേട്ട് കോടതിക്കും ഹൈക്കോടതി നിർദേശം നൽകി. സ്വർണക്കൊള്ളയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി ഒരു മാസം കൂടി നീട്ടി നൽകാനും ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങളുന്ന ദേവസ്വം ബെ‍‍ഞ്ച് തീരുമാനിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി മൂന്നാമത്തെ ഇടക്കാല അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

  • Also Read ശബരിമല സ്വർണക്കൊള്ള; 2019ലെ സ്പെഷൽ കമ്മിഷണറുടെ വീഴ്ചകൾ അന്വേഷിക്കണം: സതീശൻ   


മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ.പത്മകുമാർ, എൻ.വാസു തുടങ്ങി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരടക്കം ആറു പേർ നിലവിൽ റിമാൻഡിലാണ്. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ എസ്ഐടി കോടതിയെ ധരിപ്പിച്ചു. നേരത്തെ ഏഴ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു കോടതി നിർദേശം. എന്നാൽ അന്വേഷണം വിപുലമാവുകയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരടക്കം അറസ്റ്റിലാവുകയും ചെയ്തതോടെ കൂടുതൽ ഉന്നതതല ഇടപെടലുകൾ ഉണ്ടോ എന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒരു മാസത്തെ സമയം കൂടി നീട്ടി നൽകിയിരിക്കുന്നത്. ഇന്നു സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് പുറത്തു വന്നിട്ടില്ല.

  • Also Read 20 ലക്ഷത്തിൽ‌ ഒതുങ്ങുമോ ശബരിമലയിലെ തട്ടിപ്പ്? സാമ്പത്തിക ഇടപാടുകളുടെ ചുരുളഴിക്കാൻ‌ അന്വേഷണ സംഘം   


സ്വർണക്കൊള്ള കേസിൽ പ്രാഥമികാന്വേഷണം തുടങ്ങുന്നതിന്റെ ഭാഗമായി എഫ്ഐആർ അടക്കമുള്ളവയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി നേരത്തെ റാന്നി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് അനുവദിച്ചിരുന്നില്ല. ഇതോടെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം തങ്ങൾ തടഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ രേഖകളുടെ അടിസ്ഥാനത്തിൽ ഇ.ഡി വൈകാതെ ഇസിഐആർ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) റജിസ്റ്റർ ചെയ്തേക്കും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് ഇ.ഡി അന്വേഷിക്കുക.
    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യം അനുവദിച്ചില്ല. എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ജാമ്യത്തിനായി വാസുവിന് മേല്‍ക്കോടതിയെ സമീപിക്കേണ്ടിവരും. English Summary:
Sabarimala Gold Smuggling Case investigation gets a boost as the High Court allows ED to access FIR details: The investigation period for the special investigation team (SIT) has been extended to further probe the involvement of higher officials and money laundering angles.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
129006