search
 Forgot password?
 Register now
search

ഡൽഹി മുനിസിപ്പൽ കോർപറേഷൻ: 7 സീറ്റുകളിൽ ബിജെപിക്ക് ജയം, എഎപി 3, ഒറ്റ സീറ്റിലൊതുങ്ങി കോൺഗ്രസ്

deltin33 2025-12-3 17:21:42 views 574
  



ന്യൂഡൽഹി∙ ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ ബിജെപിക്ക് വിജയം. ആംആദ്മി പാർട്ടി (എഎപി) 3 സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും ഫോർവേഡ് ബ്ലോക്ക് ഒരു സീറ്റിലും വിജയിച്ചു. ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയെ തോൽപിച്ച് സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക് ജയത്തിന്റെ ആവേശം നിലനിർത്താനായി. എഎപിക്ക് വലിയ നേട്ടമുണ്ടായില്ല.

  • Also Read രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ഓഫിസ് പരിശോധിക്കണമെന്ന് ആവശ്യം, ഗൂഢാലോചന അന്വേഷിക്കും   


ഫലം പൂർണമായി ബിജെപിക്ക് അനുകൂലമല്ല. 2 സിറ്റിങ് സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. ഈ സീറ്റുകളിൽ കോൺഗ്രസും ഫോർവേഡ് ബ്ലോക്കും വിജയിച്ചു. 3 സിറ്റിങ് സീറ്റുകൾ എഎപി നിലനിർത്തി. സീറ്റുകൾ നഷ്ടമായത് കോർപറേഷൻ ഭരണത്തെ ബാധിക്കില്ല. 250 സീറ്റിൽ 122 സീറ്റുകളിലും അധികാരത്തിലുള്ളത് ബിജെപിയാണ്. എഎപി 102. കോൺഗ്രസ് 9. രേഖാഗുപ്ത മുഖ്യമന്ത്രിയായശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് അവർക്കു നിർണായകമായിരുന്നു. വലിയ പരുക്കില്ലാതെ അതിനെ മറികടക്കാനായി.

  • Also Read രാഹുലിന് നിർണായകം: മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഉടൻ; വാദം കേൾക്കുന്നത് അടച്ചിട്ട കോടതിയിൽ   


ഗ്രേറ്റർ കൈലാഷ്, ഷാലിമാർ ബാഗ് (ബി), അശോക് വിഹാർ, ചാന്ദ്‌നി ചൗക്ക്, ചാന്ദ്‌നി മഹൽ, ദിചാവോൺ കലാൻ, നരൈന, സംഗം വിഹാർ (എ), ദക്ഷിണ്‍ പുരി, മുണ്ട്ക, വിനോദ് നഗർ, ദ്വാരക (ബി) എന്നീ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 12 വാർഡുകളിൽ ചാന്ദ്‌നി മഹലിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത് (41.95%). ഗ്രേറ്റർ കൈലാഷിൽ ഏറ്റവും കുറവും (20.87%). 12 വാർഡുകളിലെയും ജനപ്രതിനിധികൾ രാജിവച്ചതിനെത്തുടർന്നാണ് ഉപതിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം IANS ന്റെ എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Delhi MCD election: Delhi MCD election results show BJP winning 7 seats. The recent by-election outcomes and party performances reflect the evolving political landscape. The election results offer insights into the current standing of political parties in Delhi.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
463215

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com