ന്യൂഡൽഹി∙ ചെക്ക് ഇൻ സംവിധാനത്തിലുണ്ടായ തകരാറുകൾ പരിഹരിച്ചെന്നും വിമാന ഗതാഗതം പൂർവസ്ഥിതിയിലാക്കിയെന്നും എയർ ഇന്ത്യ. തേഡ് പാർട്ടി സോഫ്റ്റ്‌വെയറിലുണ്ടായ തകരാറാണ് ചെക്ക് ഇൻ നടപടികളെ ബാധിച്ചതും ഇതേത്തുടർന്ന് വിമാന സർവീസുകൾ വൈകാൻ ഇടയാക്കിയതും. മുക്കാൽ മണിക്കൂറോളം സോഫ്റ്റ്‌വെയർ തകരാറിലായെന്നും തുടർന്നാണ് ഇത് തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു.
Also Read വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു; സ്ത്രീയുടെ തലയ്ക്ക് ബിയർ കുപ്പി കൊണ്ടിടിച്ചു, യുവതിയടക്കം നാലുപേർ പിടിയിൽ
‘തേഡ് പാർട്ടി സംവിധാനം പൂർണമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലെയും ചെക്ക് ഇൻ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ ഞങ്ങളുടെ വിമാനങ്ങളും മുൻ നിശ്ചയിച്ച പ്രകാരം സർവീസ് നടത്തുന്നുണ്ട്.–എയർ ഇന്ത്യ എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു,
Also Read പ്രളയസഹായമായി ശ്രീലങ്കയ്ക്ക് അയച്ച വസ്തുക്കൾ കാലാവധി കഴിഞ്ഞതെന്ന് ആരോപണം; നാണംകെട്ട് പാക്കിസ്ഥാൻ
ചെക്ക് ഇൻ സംവിധാനത്തിലുണ്ടായ തകരാർ ഒട്ടേറെ വിമാനത്താവളങ്ങളെ ബാധിച്ചിരുന്നു. ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനങ്ങളും വൈകിയിരുന്നു. ബുക്കിങ്ങും റിസർവേഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ എയർലൈനുകൾ ഉപയോഗിച്ചിരുന്ന അമാഡിയുസ് സോഫ്റ്റ്‌വെയറിലാണ് തകരാറുണ്ടായത്.
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
കഴിഞ്ഞ മാസവും സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നാനൂറോളം വിമാനങ്ങൾ വൈകിയിരുന്നു. ഓട്ടമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിലുണ്ടായ തകരാറാണ് അന്ന് വിമാനങ്ങൾ വൈകാൻ കാരണമായത്.
(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം AirIndia എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Technical Glitch resolved in Airports: Check-in glitch, caused by a third-party software malfunction, has been fully resolved says Air India, with the airline confirming operations are back to normal.