കണ്ണൂർ∙ വിയറ്റ്നാമിലും കംബോഡിയയിലും ബിജെപിയുടെയും മുസ്‍ലിം ലീഗിന്റെയും സിപിഐയുടെയും കൊടികൾ പാറിക്കളിക്കുന്നു. പക്ഷേ ഈ കംബോഡിയയും വിയറ്റ്നാമും കണ്ണൂർ ജില്ലയിലെ ആറളം പഞ്ചായത്തിലാണ്. കീഴ്പ്പള്ളിയിൽ നിന്ന് 4 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാൽ വിയറ്റ്നാമിലെത്താം. ഒരു തോടു കടന്ന് അപ്പുറത്തെത്തിയാൽ കംബോഡിയയിലുമെത്താം. കണ്ണൂരിന്റെ മലയോര മേഖലയിലാണ് ഈ രണ്ട് സ്ഥലങ്ങളും.
- Also Read ‘സമുദ്രമേഖലയിലെ ചൈനീസ് സാന്നിധ്യം നമ്മുടെ നിരീക്ഷണക്കണ്ണില്‍; ഭീഷണികളെ നേരിടാന്‍ നാവികസേന സുസജ്ജം’
1970കളിലെ അമേരിക്ക വിയറ്റ്നാം അധിനിവേശത്തിന്റെ ഭാഗമായുണ്ടായ കുടിയേറ്റത്തിന്റെ ഓർമയ്ക്കായാണ് ആറളത്തെ നാട്ടിൻപുറത്തിന് വിയറ്റ്നാം എന്ന പേരു കിട്ടിയത്. ആറളം ഫാമിൽ കൃഷി തുടങ്ങുന്നതിന്റെ ഭാഗമായി ഫാമിലെ അന്തേവാസികളായ 25 ആദിവാസി കുടുംബങ്ങളെ ഇവിടേക്ക് പുനരധിവസിപ്പിച്ചിരുന്നു. അധിനിവേശത്തെ ഓർമിപ്പിച്ചുകൊണ്ട് ഏതോ സരസനായ നാട്ടുകാരൻ വിളിച്ച പേരാണ് വിയറ്റ്നാം എന്നു കരുതപ്പെടുന്നു. ഇവിടെയുള്ള തോടിനക്കരെയുള്ള സ്ഥലത്തെ കംബോഡിയ എന്നും വിളിച്ചു. കാലക്രമേണ അത് നാടിന്റെ പേരായി മാറി. വിയറ്റ്നാമിന്റെ അയൽരാജ്യമാണ് കംബോഡിയ.
- Also Read ‘സമൂഹമാധ്യമത്തിലൂടെ പരിചയം, വിവാഹവാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചു’: രാഹുലിനെതിരെ വീണ്ടും പരാതി
അതുകൊണ്ടാണ് തോടിനക്കരെയുള്ള സ്ഥലം കംബോഡിയയായി. വിയറ്റ്നാമും കംബോഡിയയും ചേർന്ന് ഒരു വാർഡാണ്. മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലമായിരുന്നു വിയറ്റ്നാം. സാധാരണക്കാരും ആദിവാസികളും താമസിക്കുന്ന സ്ഥലമാണിത്. സിപിഎയുടെ കെ.ബി. പുരുഷോത്തമൻ, മുസ്‌ലിം ലീഗിന്റെ ഷഹീർ, ബിജെപിയുടെ സജീവൻ കൊയ്യിലത്ത് എന്നിവരാണ് മത്സരിക്കുന്നത്.
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
English Summary:
Vietnam and Cambodia in Kannur: Kannur Vietnam Cambodia, a unique location in Aralam Panchayat, Kannur district, Kerala. This area, named after the Vietnam War era due to resettlement of tribal families, features a local political landscape with BJP, Muslim League, and CPI contesting elections. |