search

ഇന്ത്യയിലേക്ക് കൂടുതൽ വിമാനസർവീസ്; കുടുങ്ങിയവർക്ക് മുൻഗണന

Chikheang 1 hour(s) ago views 260
  



ന്യൂഡൽഹി ∙ ഇന്ത്യയ്ക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാനസർവീസുകൾ തുടങ്ങി. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന. ഇന്ത്യൻ കമ്പനികൾക്കു പുറമേ എമിറേറ്റ്സ് അടക്കമുള്ള വിദേശകമ്പനികളും സർവീസുകൾ നടത്തുന്നുണ്ട്.
What you should read next

  • LIVE IRAN-ISRAEL CONFLICT നീണ്ട യുദ്ധത്തിന് തയാറെന്ന് ഇറാൻ; ദുബായിലെ യുഎസ് കോൺസുലേറ്റ് ആക്രമിക്കാൻ ശ്രമം Latest News
      

         
    •   
         
    •   
        
       


∙ സ്പൈസ്ജെറ്റ്: ഇന്ന് ഫുജൈറയിൽ നിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും.
∙ എയർ ഇന്ത്യ: ഗൾഫിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി 3 വലിയ (വൈഡ് ബോഡി) വിമാനങ്ങൾ അയച്ചു. മുംബൈയിൽ നിന്ന് ദുബായിലേക്കും ജിദ്ദയിലേക്കും ഡൽഹിയിൽനിന്ന് ദുബായിലേക്കുമാണ് വിമാനം അയച്ചത്. ഈ വിമാനങ്ങൾ ഇന്ന് ഇന്ത്യയിലേക്കു തിരിച്ചു സർവീസ് നടത്തും.
∙ എയർ ഇന്ത്യ എക്സ്പ്രസ്: മസ്കത്തിൽ നിന്നുള്ള സർവീസുകൾ ഇന്നും തുടരും. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസ് നടത്തും.
∙ ഇൻഡിഗോ: ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി ഇൻഡിഗോ കമ്പനി ജിദ്ദയിൽ 4 വിമാനങ്ങളും മസ്കത്തിൽ ഒരു വിമാനവും ക്രമീകരിച്ചു.
∙ ഇന്നലെ ഗൾഫ് മേഖലയിൽ നിന്നുള്ള 5 വിമാനങ്ങളിലായി എഴുനൂറോളം പേർ കൊച്ചിയിലെത്തി. മസ്കത്തിൽ നിന്ന് 3 സർവീസുകൾ ഉണ്ടായിരുന്നു. മടങ്ങിയെത്തിയവരിൽ ഏറെയും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണ്. പാക്കിസ്ഥാനിലെ കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബവും നാട്ടിൽ തിരിച്ചെത്തി.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ഗൾഫിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമായി 30 സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽനിന്ന് 5 വിമാനക്കമ്പനികൾ 10 രാജ്യാന്തര സർവീസുകൾ നടത്തി. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്നലെ പുറപ്പെടേണ്ട 21 സർവീസുകളും ഇന്നു പുറപ്പെടേണ്ട 4 സർവീസുകളും റദ്ദാക്കി.

കരിപ്പൂരിൽ എത്തേണ്ട 19 സർവീസുകളും നാളെ എത്തേണ്ട 6 സർവീസുകളും റദ്ദാക്കി. തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള എല്ലാ രാജ്യാന്തര സർവീസുകളും റദ്ദാക്കി. ADVERTISEMENT Go AD-FREE
JUST IN


  • 7 MINUTES AGO   LIVE IRAN-ISRAEL CONFLICT ഇന്ത്യയിലേക്ക് കൂടുതൽ വിമാനസർവീസ്; കുടുങ്ങിയവർക്ക് മുൻഗണന Latest News
      

         
    •   
         
    •   
        
       

  • 13 MINUTES AGO   യുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; 10 കോടി ബാരൽ കൈയിലുണ്ടെന്ന് കേന്ദ്രം, ഹോർമുസ് പോയാൽ ഗുഡ്ഹോപ് മുനമ്പ് Economy
      

         
    •   
         
    •   
        
       

  • 58 MINUTES AGO   പെരുമ്പളം പാലത്തിൽ ദീപക്കാഴ്ച; ഉദ്ഘാടനത്തിന്റെ ഭാഗമായി ദ്വീപിലെ വീടുകളിൽ നാളെ സന്തോഷ ദീപം തെളിയും Ernakulam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Middle East War Flight Service Updates: More flight services have been started between India and the Gulf countries. Priority is given to bringing back those who are stranded. Airlines like Air India, SpiceJet, and IndiGo are operating additional services to bring individuals back from Gulf countries. Foreign companies, including Emirates, are operating services in addition to Indian companies.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168747