ഓച്ചിറ ∙ നാടക നടി വള്ളിക്കാവ് സിസിലിക്ക് ഇനി നിർഭയം അന്തിയുറങ്ങാം. സി.ആർ.മഹേഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സാഹിതി തിയറ്റേഴ്സ് നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ചലച്ചിത്ര താരം ജയൻ ചേർത്തല നിർവഹിച്ചു. ഒരു ഭാഗം തകർന്നു വീണ വീടിനു സമീപം ഭയത്തോടെ ദുരിത ജീവിതം നയിക്കുന്ന നാടക നടി സിസിലിയുടെ വാർത്ത മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണു സാഹിതി തിയറ്റേഴ്സ് ചെയർമാൻ സി.ആർ.മഹേഷ് എംഎൽഎയും ക്ലാപ്പന പഞ്ചായത്ത് മുൻ പ്രസിഡന്റും കെപിസിസി സംസ്കാര സാഹിതി ജില്ലാ കൺവീനറുമായ എസ്.എം.ഇക്ബാലും ഇടപെടുകയും സിസിലിക്ക് വീട് നിർമിച്ചു നൽകുമെന്നും പ്രഖ്യാപിച്ചത്.
ചടങ്ങിൽ സി.ആർ.മഹേഷ് എംഎൽഎ, കെപിസിസി സെക്രട്ടറി ബിന്ദു ജയൻ, സംസ്കാര സാഹിതി ജനറൽ സെക്രട്ടറി അനി വർഗീസ്, ആദിനാട് ശശി, പുന്നൂർ ശ്രീകുമാർ, പൂഴനാട് ഗോപൻ, എസ്.എം.ഇക്ബാൽ, എസ്.ശ്രീകല, സുശീല കാർത്തികേയൻ, ബിനുലാൽ, ബിനി സുദർശനൻ, സിനി രഞ്ജിത്ത്, ബി.ശ്രീകുമാർ, കെ.വി.സൂര്യകുമാർ, എം.പി.സുരേഷ് ബാബു, ബിപിൻ രാജ്, ആർ.സുധാകരൻ, ഷംനാദ് ചെറുകര, വിജയകുമാർ വള്ളിക്കാവ് എന്നിവർ നേതൃത്വം നൽകി. English Summary:
Malayalam actress Vallikavu Sicily will now sleep soundly without fear, as a new house is being built for her. This heartwarming initiative, spurred by a Malayala Manorama report, ensures dignity and security for the artist. |