deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ദുരന്തമൊഴിയാതെ ഇന്തൊനീഷ്യയും ശ്രീലങ്കയും; മരണസംഖ്യ ഇനിയും ഉയർന്നേക്കും, കാണാതായത് നിരവധി പേർ

Chikheang 2025-12-2 17:51:09 views 281

  



ജക്കാർത്ത/കൊളംബോ∙ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിൽ മരിച്ചവരുടെ എണ്ണം 1115 ആയി. ഒരാഴ്ചയ്ക്കിടെ ഇന്തൊനീഷ്യയിൽ മാത്രം മരിച്ചത് 604 പേരാണ്. 335 പേർ ശ്രീലങ്കയിലും 176 പേർ തായ്‌ലൻഡിലും മരണപ്പെട്ടുവെന്നാണ് കണക്ക്. നൂറുകണക്കിന് ആളുകളെ കാണാതായി, ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

  • Also Read ദുർബലമായി ദിത്വ; ഇനി കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വിഭാഗം   


ഇന്തൊനീഷ്യയിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയത്. സെൻയാർ എന്ന അപൂർവമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് ഇന്തൊനീഷ്യയിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത്. സുമാത്ര ദ്വീപിൽ മാത്രം മരണസംഖ്യ 300 കടന്നെന്ന് കണക്കുകൾ പറയുന്നു.  

  • Also Read പദ്ധതി ഏതുമാകട്ടെ പ്രധാനമന്ത്രിക്കും വേണം പെൺവോട്ട്; ഇടതു ബദലിന്റെ കേരളവും ആ വഴിയെ   


ദിത്വ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെയാണ് ശ്രീലങ്കയിൽ ദുരന്തമുണ്ടായത്. തുടർച്ചയായി പെയ്ത മഴയിൽ ശ്രീലങ്കയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ഇരുന്നൂറിലേറെപ്പേരെ കാണാതായി. പതിറ്റാണ്ടുകൾക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ദിത്വയുടെ ആഘാതഫലമായി ശ്രീലങ്കയിലുണ്ടായത്.  
    

  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
  • പ്രകൃതി കണ്ടുപിടിച്ച മനോഹരമായ സൂത്രം; പക്ഷേ നമ്മളല്ല ആദ്യം ചുംബിച്ചത്; വിസർജ്യം മൂല്യമേറിയ ശാസ്ത്രരഹസ്യങ്ങളുടെ നിധിയോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നിർത്താതെ പെയ്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിലാണ് തായ്‌ലൻഡ്. 4 ലക്ഷത്തോളം ആളുകളെയാണ് ദുരന്തം ബാധിച്ചത്. തെക്കൻ സോങ്ഖ്ല പ്രവിശ്യയിൽ വെള്ളം 10 അടിവരെ ഉയർന്നിരുന്നു. ഹാറ്റ്യായ് നഗരത്തിൽ ഒറ്റ ദിവസം 335 മില്ലിമീറ്റർ മഴ പെയ്തത് 300 വർഷത്തിനിടയിലെ റെക്കോഡായിരുന്നു. English Summary:
Indonesia, Sri Lanka, and Thailand Grapple with Flood Disasters: The focus keyword is Natural Disasters. Natural disasters have struck Indonesia, Sri Lanka, and Thailand, causing widespread devastation and loss of life due to severe flooding and cyclones.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
131690