തിരുവനന്തപുരം ∙ ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്തെന്ന കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടങ്ങി. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയതായി പൂജപ്പുര ജയിൽ അധികൃതർ പറയുന്നു. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് രാഹുലിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയായിരുന്നു നടപടി.
- Also Read രാഹുൽ കോടതിയിലെത്തും മുൻപ് കസ്റ്റഡിയിലെടുക്കാൻ പൊലീസ്; തമിഴ്നാട്ടിലും ബെംഗളൂരുവിലും തിരച്ചിൽ
യുവതിയുടെ ചിത്രവും മറ്റു വിവരങ്ങളും സമൂഹമാധ്യമത്തിൽ രാഹുൽ പങ്കുവച്ചെന്നു പ്രോസിക്യൂഷൻ വാദിച്ചു. രാഹുലിന്റെ ലാപ്ടോപ്പിൽ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും കണ്ടെത്തി. പൗഡിക്കോണത്തെ വീട്ടിൽ ഇന്നലെ നടത്തിയ തെളിവെടുപ്പിലാണു ലാപ്ടോപ് പിടിച്ചെടുത്തത്. രാഹുലിനെതിരെ മുൻപും പല കേസുകളുമുണ്ടായിട്ടുണ്ടെന്നും കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാനും ഒളിവിൽ പോകാനും സാധ്യതയുള്ളതിനാൽ അറസ്റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
- Also Read ലാപ്ടോപ്പിൽ പരാതിക്കാരിയുടെ ചിത്രം; സ്ഥിരം കുറ്റക്കാരനെന്ന് പ്രോസിക്യൂഷൻ, രാഹുൽ ഈശ്വർ റിമാൻഡിൽ
നോട്ടിസ് പോലും നൽകാതെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും യുവതിയുടെ ചിത്രം ഒരിടത്തും പങ്കുവച്ചിട്ടില്ലെന്നും രാഹുൽ വാദിച്ചു. രാഹുൽ ഈശ്വർ, കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ എന്നിവരടക്കം 5 പേർക്കെതിരെയാണു കേസെടുത്തത്. അഞ്ചാം പ്രതിയാണു രാഹുൽ. നാലാം പ്രതി സന്ദീപ് വാരിയർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Rahul Easwar Starts Hunger Strike in Jail: Rahul Easwar begins hunger strike after remand in social media abuse case. The court rejected his bail application, and he has started refusing food at the PoojaPura jail. |