കാസര്‍കോട് ∙ ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫിസറെ (ബിഎല്‍ഒ) മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ റിമാൻഡ് ചെയ്തു. ബവ്റിജസ് കോർപറേഷൻ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എല്‍ഡി ക്ലര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയായ സുരേന്ദ്രനെ ആഡൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
- Also Read എസ്ഐആർ: 2002ലെ വിവരങ്ങളുമായി ഒത്തുനോക്കൽ ശ്രമകരം; തലപുകച്ച് ബിഎൽഒ
പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയും മർദിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
- Also Read എസ്ഐആർ: മികവ് തെളിയിച്ച് ബിഎൽഒ പി.പി.സുജിത; സബ് കലക്ടർ വീട്ടിലെത്തി അഭിനന്ദിച്ചു
ബിഎൽഒയുടെ ജോലി തടസ്സപ്പെടുത്തുകയും കോളറിൽ പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. മർദനം സംബന്ധിച്ച് അജിത്ത് ജില്ലാ കലക്ടർക്കും പരാതി നൽകി.
FAQ
1. ആരാണ് ബിഎൽഒ (ബൂത്ത് ലെവൽ ഓഫിസർ)?
വോട്ടർപട്ടികയിൽ പേര് ചേർക്കൽ, നീക്കം ചെയ്യൽ, തിരുത്തൽ വരുത്തൽ എന്നിവയ്ക്കു സഹായിക്കുന്ന ബൂത്ത് തല ഉദ്യോഗസ്ഥൻ.
2. ബിഎൽഒ ആകാനുള്ള പ്രധാന യോഗ്യതകൾ എന്താണ്?
ബൂത്ത് പരിധിയിലെ താമസക്കാരനും വോട്ടറുമാകണം. രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം പാടില്ല. ജോലി അവശ്യ–സുരക്ഷാ സർവീസിലാകരുത്.
3. ആരെല്ലാം ബിഎൽഒമാരായി നിയോഗിക്കപ്പെടാം?
തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിലെ ഗ്രൂപ്പ് സി ജീവനക്കാർ. കരാർ അടിസ്ഥാനത്തിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന അധ്യാപകർ, അങ്കണവാടി ജീവനക്കാർ, വില്ലേജ് ഓഫിസുകളിലെ ജീവനക്കാർ, നഗരപ്രദേശങ്ങളിൽ ക്ലാർക്കുമാർ എന്നിവരെയും നിയമിക്കാം.
4. പ്രധാന ചുമതലകൾ എന്തൊക്കെയാണ്?
വോട്ടർപട്ടികയിലേക്കുള്ള അപേക്ഷകളും പരാതികളും ഫോട്ടോയും രേഖകളും മൊബൈൽ നമ്പറും സ്വീകരിക്കുക, പട്ടിക ശുദ്ധീകരണത്തിനായി ഗൃഹസന്ദർശനം നടത്തുക, താമസം മാറിയവരും മരിച്ചവരുമായ വോട്ടർമാരെ കണ്ടെത്തി പട്ടികയിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക, ഇആർഒമാർക്ക് റിപ്പോർട്ട് നൽകുക, കരടു പട്ടിക നിശ്ചിത സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക, വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ബോധവൽക്കരണവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുക, തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർസ്ലിപ് വിതരണം നടത്തുക.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Kasargod CPM leader Surendran has been remanded for assaulting a Booth Level Officer (BLO): The incident occurred during a voter list revision camp, leading to Surendran\“s arrest by Adoor police following a complaint filed by the assaulted BLO. |