കൊൽക്കത്ത∙ നഗരത്തെ മുക്കിയ പെരുമഴയ്ക്ക് പിന്നാലെ ബംഗാളിൽ രാഷ്ട്രീയ വിവാദവും ഉയരുന്നു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് വാക്പോര് പൊട്ടിപ്പുറപ്പെട്ടത്. ദൂർഗാ പൂജ നടക്കാനിരിക്കെ നഗരത്തെ മുക്കിയ മഴ പെയ്തതാണ് ബിജെപി രാഷ്ട്രീയ ആയുധമാക്കിയത്. തുടർന്ന് തൃണമൂലും വിവാദത്തിന് മറുപടി നൽകുകയായിരുന്നു.
What just happened #Kolkata!
Deluge. 300 mm+ rain overnight,
7 cloudbursts.
As per WOK, history repeats itself. Last such floods were on September 23, 2007.
Ma flyover clip. pic.twitter.com/hJsrgOpQXAKarnataka beef truck attack, Beef smuggling Karnataka, Belagavi truck burning, Mob violence in Karnataka, Malayala Manorama Online News, Karnataka news today, Truck fire Karnataka, Ainapur incident, Cow slaughter law Karnataka, Illegal beef transportation, ബീഫ് കടത്ത്, കർണാടക അക്രമം, ബെലഗാവി, ട്രക്ക് കത്തിച്ചു, Karnataka mob violence— Nneha Chamaria (@NehamsChamaria) September 23, 2025
നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് കാരണം അഴിമതിയും ഭരണ പരാജയവുമാണെന്ന് ആരോപിച്ചാണ് തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന കൊൽക്കത്ത മുനിസിപ്പിൽ കോർപറേഷനെ ബിജെപി ആദ്യം വിമർശിച്ചത്. കൊൽക്കത്തയിലെ മോശം ഡ്രെയിനേജ് സംവിധാനം കാരണം, ദുർഗാ പൂജാ പന്തലുകൾ വെള്ളത്തിനടിയിലായെന്നും ബംഗാളികൾ അവരുടെ ഏറ്റവും വലിയ ഉത്സവത്തിന് പോലും കഷ്ടപ്പെടുകയാണെന്നും ബിജെപി തുറന്നടിച്ചു. ഇതോടെയാണ് വിവാദങ്ങൾക്ക് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയത്. അസാധാരണമായ ഒരു മേഘവിസ്ഫോടനമാണ് മഴയ്ക്ക് കാരണമെന്നും, ബിജെപി ശാസ്ത്രീയ യാഥാർത്ഥ്യങ്ങളെ മറച്ചുപിടിച്ചാണ് ആരോപണം ഉന്നയിക്കുന്നതെന്നുമാണ് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചത്.
ഇന്നലെ രാത്രി പെയ്ത മഴയിൽ കൊൽക്കത്ത നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഇതുവരെ 8 പേരാണ് നഗരത്തിൽ മഴക്കെടുതിയിൽ മരിച്ചത്. വിമാനത്താവളത്തിൽ നിന്നുള്ള നൂറോളം സർവീസുകളെ മഴ ബാധിച്ചു. നഗരത്തിലെ പലയിടത്തും അരയോളം വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇതോടെ നഗരത്തിലെ സ്കൂളുകൾക്ക് ദുർഗാപൂജ അവധി രണ്ട് ദിവസം മുമ്പ് തന്നെ മമതാ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @MurtazaKhambaty എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Kolkata rain has sparked a political war between BJP and TMC. The BJP criticizes TMC for the flooding affecting Durga Puja celebrations, while TMC attributes the extreme rainfall to a cloudburst and accuses BJP of ignoring scientific realities. The intense rainfall has caused widespread flooding and disruptions in Kolkata. |