തിരുവനന്തപുരം∙ ആഗോള അയ്യപ്പ സംഗമം ചരിത്ര വിജയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കി മാറ്റാനുള്ള ക്രിയാത്മകമായ നിർദേശങ്ങളാണ് ആഗോള അയ്യപ്പ സംഗമത്തിൽ ഉയർന്നു വന്നിട്ടുള്ളത്. ഈ നിർദേശങ്ങൾ പരിശോധിച്ചു സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ സമയബന്ധിതമായി നടപ്പിലാക്കും. പവിത്രമായ ശബരിമലയുടെ പേരിൽ വിദ്വേഷ പ്രചരണം സംഘടിപ്പിക്കുന്ന വരെ ജനങ്ങൾ ഒറ്റപ്പെടുത്തി എന്നതാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ വിജയം സൂചിപ്പിക്കുന്നതെന്നു ബോർഡ് യോഗത്തിനു ശേഷം പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത്, മെമ്പർമാരായ അഡ്വ.എ. അജികുമാർ, അഡ്വ.പി.ഡി സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.
English Summary:
Ayyappa Sangamam was a historical success: this was the statement according to the Travancore Devaswom Board. The global gathering generated constructive proposals to transform Sabarimala into a world-class pilgrimage destination, which will be reviewed and implemented with the support of the state government. |