കൊച്ചി ∙ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ വിദേശയാത്ര തടഞ്ഞ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് ഇ.ഡിയുടെ നടപടി. ഇന്നു വെളുപ്പിനെ ഓസ്ട്രേലിയയ്ക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ഇ.ഡിയുടെ ലുക്കൗട്ട് സർക്കുലർ ഉണ്ടെന്ന് വ്യക്തമാക്കി യാത്ര തടഞ്ഞത്. ഇ.ഡി ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
- Also Read കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ ഇടപാട്; വ്യവസായിക്ക് മുൻകൂർ ജാമ്യമില്ല, ശക്തമായ തെളിവുണ്ടെന്നു കോടതി
തന്നെ ഇ.ഡി കസ്റ്റഡിയിൽ എടുത്തതായി പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് ഫസൽ ഗഫൂർ വ്യക്തമാക്കി. ഇ.ഡി നോട്ടിസ് ലഭിച്ച കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. ഇ–മെയിലിലാണ് നോട്ടിസ് ലഭിച്ചതെന്നും അതിനാൽ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നു ഹാജരാകണമെന്നല്ലാതെ മറ്റു വിവരങ്ങൾ ഇല്ലെന്നും ഫസൽ ഗഫൂർ പറഞ്ഞു. താൻ നയിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളായിരിക്കാം നോട്ടിസിനു കാരണമെന്ന് കരുതുന്നതായും ഇ.ഡിക്കു മുൻപാകെ ഹാജരാകുമെന്നും ഫസൽ ഗഫൂർ വ്യക്തമാക്കി.
എംഇഎസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ കോഴിക്കോട് യൂണിറ്റ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് നടപടി എന്നാണ് സൂചനകൾ. വിമാനത്താവളത്തിലെത്തിയ ഫസൽ ഗഫൂറിനോട് ഇ.ഡി സർക്കുലർ ഉള്ളതായി അധികൃതർ വ്യക്തമാക്കി. തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇ.ഡി മുമ്പാകെ ഹാജരാകാൻ ഫസൽ ഗഫൂർ ഒരു ദിവസത്തെ സാവകാശം തേടിയതിനെ തുടർന്ന് ഇത് അനുവദിച്ചിട്ടുണ്ട്.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
English Summary:
ED Notice to Fazal Gafoor: MES President Fazal Gafoor\“s foreign travel was blocked by the Enforcement Directorate . He was stopped at Kochi airport due to a lookout circular issued in connection with an ongoing investigation |