ആലപ്പുഴ ∙ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ബസ് നന്നാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ മെക്കാനിക്ക് മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ മെക്കാനിക് എത്തി അറ്റകുറ്റപ്പണികൾ നടത്തിവരികയായിരുന്നു.
- Also Read സുരക്ഷാ സംവിധാനങ്ങളില്ല; 5 റോഡുകൾ സംഗമിക്കുന്ന കൂളിമാട് അങ്ങാടിയിൽ വാഹനാപകടം പതിവ്
വൈകിട്ട് ആറരയോടെയായിരുന്നു ബസിനുള്ളിൽനിന്ന് പൊട്ടിത്തെറി ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൻജിന്റെ ടർബോ ചൂടായി പൊട്ടിത്തെറിച്ചെന്നാണ് നിഗമനം. English Summary:
Mechanic Died in Explosion in Bus at Chengannur IHRD College: The incident occurred while the mechanic was repairing a bus, with preliminary investigations suggesting an engine malfunction. |