ന്യൂഡൽഹി∙ പ്രണയബന്ധം മുറിഞ്ഞു (ബ്രേക്കപ്പ്) എന്നതുകൊണ്ടുമാത്രം ആത്മഹത്യാപ്രേരണയാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചെങ്കിൽമാത്രമേ പ്രേരണക്കുറ്റം നിലനിൽക്കൂവെന്ന് കോടതി വ്യക്തമാക്കി.
What you should read next
മുൻകാമുകി ആത്മഹത്യചെയ്തസംഭവത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് മനോജ് ജെയിന്റെ നിരീക്ഷണം. മറ്റൊരു യുവതിയുമായി പ്രതിയുടെ വിവാഹം നടന്നതിന്റെ അഞ്ചാം ദിവസം മുൻ കാമുകി ആത്മഹത്യചെയ്യുകയായിരുന്നു. തുടർന്നാണ് പ്രതിക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.
ആത്മഹത്യചെയ്ത പെൺകുട്ടിയും പ്രതിയുമായി എട്ടുവർഷത്തെ പ്രണയബന്ധമുണ്ടായിരുന്നു. പ്രതിയെ കുറ്റപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
JUST IN
51 MINUTES AGO യാത്രക്കാർക്ക് ആശ്വാസവുമായി ഡിജിസിഎ; ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ Latest News
1 HOUR 4 MINUTES AGO ‘ഐ ലവ് യു അമ്മാ, അനിയനെ നന്നായി നോക്കണം’; വാട്സാപ്പ് സന്ദേശമയച്ച് യൂട്യൂബർ ജീവനൊടുക്കി Latest News
VIEW MORE
English Summary:
Delhi High Court has ruled that a breakup alone does not constitute abetment to suicide. The court clarified that the charge of abetment will only stand if the victim was driven to a point where suicide was the only option left.