തിരുവനന്തപുരം∙ ലേബര്‍ കോഡ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കേന്ദ്ര തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായെന്ന് തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി. യോഗത്തില്‍ ബിഎംഎസ് പ്രതിനിധി എതിര്‍പ്പൊന്നും അറിയിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. എളമരം കരീം, ടി.പി.രാമകൃഷ്ണന്‍, ആര്‍.ചന്ദ്രശേഖരന്‍, വി.ജെ. ജോസഫ്, കെ.പി.രാജേന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ബാബു ദിവാകരന്‍, റഹ്മത്തുള്ള, സോണിയ ജോര്‍ജ് തുടങ്ങിയ നേതാക്കന്മാരാണ് യോഗത്തില്‍ പങ്കെടുത്തത്.
- Also Read ‘ബസ് അസ്വാഭാവികമായി പോകുന്നു, നിങ്ങൾ പോയി ഉറങ്ങിക്കോളൂ എന്ന് ഡ്രൈവർ, ബോധമില്ലാതെ ക്ലീനർ’; ഫിറ്റായി ബസ് ഓടിച്ചയാൾക്ക് ‘പണികിട്ടും’
ആശങ്കകള്‍ സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രിയെ കണ്ട് നിവേദനം നല്‍കും. ലേബര്‍ കോഡിന്റെ കരട് വിജ്ഞാപനം രഹസ്യമാക്കി വച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോഡ് നടപ്പാക്കിയതിനു ശേഷം കേന്ദ്രം വിളിച്ച യോഗത്തില്‍ ലേബര്‍ സെക്രട്ടറി മിനി ആന്റണിയാണ് പങ്കെടുത്തത്. ഈ യോഗത്തില്‍ കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റൂള്‍സ് തയാറാക്കി സര്‍ക്കാരിന്റെ അംഗീകാരത്തിനു നല്‍കിയത്. ഇതു സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാനും തൊഴിലാളി സംഘടനയുടെ അഭിപ്രായം അറിയാനും 2022 ജൂലൈ 2ന് തിരുവന്തപുരത്ത് ശില്‍പശാല നടത്തി കരട് വിതരണം ചെയ്തിരുന്നു.
- Also Read പൊലീസിനുനേരെ വെട്ടുകത്തി വീശി; കാപ്പ കേസ് പ്രതിക്കു നേരെ വെടിയുതിര്‍ത്ത് പൊലീസ്, ഒടുവിൽ പിടിയിൽ
പിഎം ശ്രീ പോലെ രഹസ്യമായി ഒപ്പിട്ടെന്നാണ് ചിലര്‍ പറഞ്ഞത്. അങ്ങനെയല്ല ചെയ്തത്. എല്ലാ യൂണിയന്‍ നേതാക്കളും സെമിനാറില്‍ പങ്കെടുത്തിരുന്നു. പലരും അഭിപ്രായം അറിയിക്കുകയും ചെയ്തു. കരടിലെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ ഒഴിവാക്കാനുള്ള ചുമതല മന്ത്രിയെ ഏല്‍പ്പിച്ചിരുന്നു. കേന്ദ്രം ഒരു വിട്ടുവീഴ്ചയും ചെയ്യാത്തതിനാല്‍ മൂന്നു വര്‍ഷമായി സംസ്ഥാനം ഒരു തുടര്‍ നടപടിയും സ്വീകരിച്ചിട്ടില്ല. കരട് കരടായി തന്നെ ഇരിക്കുമെന്നും മന്ത്രി പറഞ്ഞു.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
ഡിസംബര്‍ 19ന് തിരുവനന്തപുരത്ത് ലേബര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ തൊഴില്‍ മന്ത്രിമാരെയും തൊഴിലാളി സംഘടനാ നേതാക്കളെയും നിയമവിദഗ്ധരെയും ക്ഷണിക്കും. ലേബര്‍ കോഡ് ഏതു വിധത്തിൽ തൊഴിലാളികളെ ബാധിക്കും, അതിന് എങ്ങനെ പരിഹാരം കാണും, സംസ്ഥാനത്തിനു മാത്രമായി നിയമമുണ്ടാക്കാനുള്ള സാധ്യത എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചയാകുമെന്നും മന്ത്രി അറിയിച്ചു. ലേബർ കോഡിനെതിരെ നടന്ന പ്രതിഷേധത്തില്‍ കറുത്ത ബാഡ്ജ് ധരിച്ചതിന്റെ പേരില്‍ ചില ബാങ്കുകള്‍ പ്രതിഷേധക്കാരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചതായി അറിഞ്ഞു. അതുമായി ബന്ധപ്പെട്ട ഒരു നടപടിയും കേരളത്തില്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. English Summary:
Labour Code: Labour Code is a contentious issue, with the state government planning to push for its withdrawal. The Labour Minister V.Sivankutty stated the government\“s commitment to protecting workers\“ rights and addressing concerns regarding the code\“s potential impact. |