പയ്യന്നൂർ (കണ്ണൂർ) ∙ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ ജയിലിലായ സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം കൊഴുപ്പിച്ച് ഡിവൈഎഫ്ഐ. പയ്യന്നൂർ നഗരസഭ 46ാം വാർഡിലേക്ക് മത്സരിക്കുന്ന വി.കെ. നിഷാദിനു വേണ്ടിയാണ് ഡിവൈഎഫ്ഐ വിവിധ സംഘങ്ങളായി തിരിഞ്ഞ് വീടുകയറി വോട്ടഭ്യർഥിക്കുന്നത്. സ്ഥാനാർഥിയുടെ അഭാവം മറികടക്കാൻ വലിയ ചിത്രങ്ങളുമായാണ് പ്രചാരണം. 20 വർഷത്തേക്ക് കോടതി ശിക്ഷിച്ചിട്ടും നിഷാദിനെ സ്ഥാനാർഥിയാക്കി നിലനിർത്താൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നിഷാദിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തെത്തിയത്.
- Also Read പൊലീസിനുനേരെ വെട്ടുകത്തി വീശി; കാപ്പ കേസ് പ്രതിക്കു നേരെ വെടിയുതിര്‍ത്ത് പൊലീസ്, ഒടുവിൽ പിടിയിൽ
കൊലപാതകവും കൊലപാതക ശ്രമവും ഉൾപ്പെടെ 19 കേസിൽ പ്രതിയാണ് നിഷാദ്. കഴിഞ്ഞ 5 വർഷം മറ്റൊരു വാർഡിൽ നിഷാദ് കൗൺസിലറായിരുന്നു. മികച്ച രീതിയിലുള്ള പ്രവർത്തനമാണ് നിഷാദ് നടത്തിയതെന്നാണ് പാർട്ടിക്കാരുടെ അഭിപ്രായം. ഇതോെടയാണ് വീണ്ടും മത്സരിപ്പിച്ചത്. കേസിൽ വിധി വരുമെന്ന് അറിയാമായിരുന്നതിനാൽ ഡമ്മി സ്ഥാനാർഥിയെയും നിർത്തിയിരുന്നു. ജയിലിലായെങ്കിലും നിഷാദ് തന്നെ മത്സരിക്കട്ടെ എന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. പത്രിക നൽകിയ സമയത്തു വിധി വരാത്തതിനാൽ നിഷാദിനു മത്സരിക്കാൻ തടസ്സമില്ല.
- Also Read റോഡുപണി വൈകി; ഷർട്ടിൽ മൈക്കുമായി കരാറുകാരനെ ശാസിച്ച് കടകംപള്ളി, തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്നു വിമർശനം - വിഡിയോ
പക്ഷേ, ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ഥാനം രാജി വയ്‌ക്കേണ്ടിവരും. എന്നാൽ സ്റ്റേ ലഭിക്കുന്ന പ്രതീക്ഷയിലാണ് നിഷാദ് മത്സരിക്കുന്നത്. മുദ്രാവാക്യം വിളികളോടെയാണ് നിഷാദിനെ പ്രവർത്തകർ ജയിലിലേക്ക് യാത്രയാക്കിയത്. കോടതി വളപ്പിലും സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു. വി. ശിവദാസൻ എംപിയുടെ നേതൃത്വത്തിലുള്ള സംഘം അഭിവാദ്യങ്ങളുമായി ജയിലിലുമെത്തി.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂർ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസിലാണു പയ്യന്നൂർ നഗരസഭ വെള്ളൂർ മൊട്ടമ്മൽ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയുമായ വെള്ളൂർ വി.കെ. നിഷാദ് (35), ബ്ലോക്ക് വൈസ് പ്രസിഡന്റ് അന്നൂർ ടി.സി.വി. നന്ദകുമാർ (35) എന്നിവരെ തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതി. 2 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു.
അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതിനോട് അനുബന്ധിച്ചു നടന്ന സംഘർഷങ്ങളുടെ ഭാഗമായിരുന്നു ബോംബേറ്. പയ്യന്നൂർ എസ്ഐ കെ.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ നാലംഗ സംഘം ബൈക്കിലെത്തി സ്റ്റീൽ ബോംബെറിഞ്ഞെന്നാണു കേസ്. എന്നാൽ, ബോംബ് പൊട്ടിയിരുന്നില്ല. English Summary:
DYFI Campaign for VK Nishad: VK Nishad, a jailed candidate, is seeing a vigorous campaign from DYFI. Despite his imprisonment, the party stands by him, highlighting his past performance as a councilor. |